ആപ്പ്ജില്ല

ചന്ദ്രനില്‍ ആര് താമസിക്കണം, ജോലിയെടുക്കണം; വ്യവസ്ഥയുണ്ടാക്കി നാസ; വിവാദമാക്കി റഷ്യ

ഇറാഖിലും ചന്ദ്രനിലും ഒരേ തരത്തിലുള്ള അധിനിവേശത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത് എന്നാണ് റഷ്യയുടെ വിമര്‍ശനം. ട്രംപ് ഭരണകൂടം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതായി റോയിറ്റേഴ്സ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു

Samayam Malayalam 16 May 2020, 6:03 pm
വാഷിങ്ടണ്‍։ മനുഷ്യന്റെ ചാന്ദ്രിക പര്യവേഷണങ്ങൾ എന്നും അവസാനിക്കാത്ത ഒന്നാണ്. ഇപ്പോള്‍ ചന്ദ്രനിൽ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ നാസയുടെ ചില നിര്‍ദ്ദേശങ്ങള്‍ ആഗോള തലത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് ഇടവച്ചിരിക്കുകയാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read : ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തിങ്കളാഴ്ച മുതല്‍; സംസ്ഥാനങ്ങളില്‍ എങ്ങിനെ ഇത് പ്രാബല്യത്തില്‍ വരും

മനുഷ്യന്‍ എങ്ങിനെ ചന്ദ്രനില്‍ താമസിക്കണം എങ്ങിനെ ജോലിചെയ്യണം എന്നതിനെക്കുറിച്ചുള്ള പെരുമാറ്റചട്ടമാണ് നാസ വെള്ളിയാഴ്ച പുറത്തിറക്കിയത്. ആര്‍തെമിസ് അക്കോഡ്സ് എന്ന പേരിലുള്ള ഈ ഉടമ്പടിയുടെ പ്രധാന സിദ്ധാന്തമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഉടമ്പടി മറ്റ് ബഹിരാകാശ നിയമങ്ങള്‍ക്ക് സമാനമല്ലെന്നും. നാസയും മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളും, സമാധാനപരമായ ബഹിരാകാശ പര്യവേഷണത്തിന് വേണ്ടി സ്വമേധയാ നിര്‍മ്മിച്ച പെരുമാറ്റ ചട്ടമാണ് എന്നാണ് നാസയുടെ അവകാശവാദം.

ഇതിന് പുറമെ, കമ്പനികള്‍ക്ക് ചന്ദ്രനിൽ ഘനനം നടത്തി പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാനും അനുമതി നല്‍കും. അതിനൊപ്പം ചന്ദ്രനില്‍ നിന്നും ഘനനം ചെയ്യുന്ന ജലത്തെ റോക്കറ്റ് ഇന്ധനമാക്കുന്നതിനും മറ്റ് ധാതുക്കളെ ഉപയോഗിച്ച് ലാന്‍ഡിങ്ങ് പാഡ് നിര്‍മ്മിക്കാനും അനുമതി നല്‍കുന്നുണ്ട്.

ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള പുതിയ ഉദയമാണ്. ആര്‍തെമിസ് അക്കോഡ്സ് വളരെ അഭിമാനത്തോടെയാണ് താന്‍ പ്രഖ്യാപിക്കുന്നത്. എന്ന് നാസാ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രിഡൻസ്റ്റൈൻ ട്വീറ്റ് ചെയ്തിരുന്നു.

ട്രംപ് ഭരണകൂടം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read : 75 പൂര്‍ണ ഗര്‍ഭിണികളുമായി കൊച്ചിയിലേക്ക് വിമാനം։ ചരിത്രത്തില്‍ ആദ്യം

ഇതിന് മറുപടിയായി അമേരിക്കയെ വിമര്‍ശിച്ച് റഷ്യ രംഗത്തുവന്നിരുന്നു. റഷ്യയെ ഉള്‍പ്പെടുത്താതെ ഇത്തരം തീരുമാനങ്ങള്‍ എടുത്തതിനെ റഷ്യന്‍ സ്പെയ്സ് ഏജന്‍സി തലവൻ ദിമിത്രി റോജോസിൻ വിമ‍ർശിച്ചത്.

ഇറാഖിലും ചന്ദ്രനിലും ഒരേ തരത്തിലുള്ള അധിനിവേശത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത് എന്നാണ് റഷ്യയുടെ വിമര്‍ശനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്