ആപ്പ്ജില്ല

ഓക്സിജന്‍ സഹായമില്ലാതെ പത്ത് തവണ എവറസ്റ്റ് കീഴടക്കിയ ആങ് റിത ഓര്‍മ്മയായി

കൊടുംശൈത്യത്തില്‍ ഓക്സിജന്‍ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ മനുഷ്യന്‍ എന്ന റെക്കോര്‍ഡും ഷെര്‍പ്പയുടെ പേരിലാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‍സ്‍ ഈ നേട്ടം അംഗീകരിച്ചിരുന്നു.

Samayam Malayalam 21 Sept 2020, 3:26 pm
കാഠ്‍മണ്ഠു: ഓക്സിജന്‍ കുപ്പികളുടെ സഹായമില്ലാതെ പത്ത് തവണ എവറസ്റ്റ് കൊടുമുടി കയറി ചരിത്രം കുറിച്ച ആങ് റിത ഷെര്‍പ്പ അന്തരിച്ചു. നേപ്പാളിലെ ജോര്‍പതിയിലെ വീട്ടിലായിരുന്നു മരണം. 72 വയസ്സായിരുന്നു - ദ്‍ കാഠ്‍മണ്ഠു പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്‍തു.
Samayam Malayalam Everest in Himalayas
എവറസ്റ്റ് കൊടുമുടി Photo: Simon Steinberger/Pixabay


1983 മുതല്‍ 1996വരെയുള്ള കാലഘട്ടത്തിലാണ് ഷെര്‍പ്പ പത്ത് തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കിയത്. പത്ത് തവണയും ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചില്ല. 2017ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‍സ്‍ ഷെര്‍പ്പയുടെ നേട്ടം അംഗീകരിച്ചു.


1987ല്‍ ശൈത്യകാലത്ത് ഓക്സിജന്‍ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യന്‍ എന്ന റെക്കോഡും ഷെര്‍പ്പയുടെ പേരിലാണ്. തലച്ചോറിനും കരളിനും ഗുരുതരമായ ആരോഗ്യപ്രശനങ്ങള്‍ അവസാന കാലത്ത് ഷെര്‍പ്പയെ ബാധിച്ചിരുന്നു - പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്‍തു.

Also Read: യുഎസ് എയർബേസ് ലക്ഷ്യമിടുന്ന ചൈനീസ് ബോംബർ വിമാനങ്ങൾ

ഹിമാലയ പ്രദേശങ്ങളില്‍ ജീവിക്കുന്ന വിഭാഗക്കാരാണ് ഷെര്‍പ്പകള്‍ എന്നറിയപ്പെടുന്നത്. ഇവരുടെ പര്‍വ്വതാരോഹണത്തിനുള്ള മികവ് പ്രശസ്‍തമാണ്. സ്നോ ലെപ്പഡ് (മഞ്ഞുപുലി) എന്നാണ് ആങ് റിത അറിയപ്പെട്ടിരുന്നത്. ഹിമാലയത്തിലെ ഉയരമുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന, വംശനാശം നേരിടുന്ന ജീവിയാണ് സ്നോ ലെപ്പഡ്.


1948ല്‍ ആണ് ആങ് റിത ജനിച്ചത്. ന്യൂസിലാന്‍ഡില്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ വന്യജീവി പാര്‍ക്കില്‍ ജോലി നോക്കി. 1992ല്‍ ഹിമാലയന്‍ മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി - എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്