ആപ്പ്ജില്ല

സ്വന്തം പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം, നേപ്പാള്‍ പ്രധാനമന്ത്രിയോട് രാജിവയ്ക്കണമെന്ന് നേതാക്കള്‍

Samayam Malayalam 1 Jul 2020, 11:18 am
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയോട് രാജി വയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം. നേപ്പാളിലെ ചില നേതാക്കളോടൊപ്പം ചേര്‍ന്ന് ഇന്ത്യ തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കെ പി ഒലിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ തെളിയിക്കുകയോ അല്ലെങ്കില്‍ രാജിവയ്ക്കുകയോ ചെയ്യണമെന്ന് ഒലിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സമീപകാല ഇന്ത്യന്‍- വിരുദ്ധ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപരമായോ നയതന്ത്രപരമായ ഉചിതമല്ലെന്ന് പാര്‍ട്ടി പറഞ്ഞു.
Samayam Malayalam കെ പി ഒലി


Also Read: രാജ്യത്ത് റെക്കോര്‍ഡ് കൊവിഡ് മരണം; രോഗികള്‍ 5.85 കവിഞ്ഞു

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഞായറാഴ്ചയാണ് ഒലി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധത്തെ തകര്‍ക്കുമെന്ന് മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു.

Also Read: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്നു; ദൃശ്യങ്ങള്‍ പുറത്ത്

'തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി ഇന്ത്യന്‍ എംബസികളിലും ഹോട്ടലുകളിലും പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ നേപ്പാളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്', പ്രധാനമന്ത്രി ഒലിയുടെ വിവാദ പ്രസ്താവന.


അയല്‍രാജ്യത്തെയും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാവ് പ്രചന്ദ യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി ഉന്നയിച്ച ആരോപണത്തിന് തെളിവു നല്‍കുകയോ അല്ലെങ്കില്‍ രാജിവയ്ക്കുകയോ ചെയ്യണമെന്ന് മുതിര്‍ന്ന നേതാക്കളായ പ്രചന്ദ, മാധവ് കുമാര്‍ നേപ്പാള്‍, ജലനാഥ് ഖനാല്‍, വൈസ് ചെയര്‍മാന്‍ ബാംദേവ് ഗൗതം, വക്താവ് നാരായണ്‍കഞ്ചി ശ്രേസ്ത എന്നിവര്‍ ആവശ്യപ്പെട്ടു.

Also Read: നിയന്ത്രണ രേഖയിൽ 20,000 പാക് സൈനികർ; ഇന്ത്യ നിരീക്ഷണം ശക്തമാക്കി

സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവത്തെ കുറിച്ച് പ്രചന്ദ യോഗത്തില്‍ ആവര്‍ത്തിച്ചു. ഇതാദ്യമായല്ല ഒലിയോട് പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഒലിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്