ആപ്പ്ജില്ല

ട്രംപ് സ്ഥാനമേറ്റ ശേഷവും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബാങ്ഹ്യോന്‍ നഗരത്തിനു സമീപത്തായിരുന്നു പരീക്ഷണം. എന്നാല്‍, പരീക്ഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ തയാറായില്ല.

TNN 12 Feb 2017, 9:57 am
സോള്‍: ഡോണള്‍‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ആദ്യ മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നു പുലര്‍ച്ചെ നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ പ്രസ്താവനയില്‍ അറിയിച്ചു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്‍റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചെന്നും അവര്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചു.
Samayam Malayalam north korea launches missile in first test since trump took office
ട്രംപ് സ്ഥാനമേറ്റ ശേഷവും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബാങ്ഹ്യോന്‍ നഗരത്തിനു സമീപത്തായിരുന്നു പരീക്ഷണം. എന്നാല്‍, പരീക്ഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര കൊറിയന്‍ അധികൃതര്‍ തയാറായില്ല.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയ അപലപിച്ചു. മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട യുഎന്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമാണ് ഉത്തര കൊറിയയുടെ നടപടിയെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്