ആപ്പ്ജില്ല

ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണമെന്ന് സംശയം

ഉത്തരകൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂചലനം അനുഭവപ്പെട്ടത്

TNN 9 Sept 2016, 10:46 pm
സിയോള്‍: ഉത്തരകൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂചലനം അനുഭവപ്പെട്ടത് അണുപരീക്ഷണത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് ദക്ഷിണകൊറിയന്‍ വ്യത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ നേരത്തെ ഉണ്ടായ ചലനങ്ങളെല്ലാം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിന്റേതായിരുന്നു. ഉത്തര കൊറിയ പതിവായി അണുപരീക്ഷണം നടത്താറുള്ള പുംഗീ-റിയയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചാമത്തെ അണുപരീക്ഷണമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നത്.
Samayam Malayalam north korea nuclear test suspected after artificial quake
ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണമെന്ന് സംശയം


സ്‌ഫോടന ഫലമായുണ്ടായ ചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച കൊറിയയുടെ ദേശീയ ദിനം കൂടിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊറിയ തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാറുണ്ട്. ഉത്തരകൊറിയ നടത്തിയത് ആണവ പരീക്ഷണമാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. അണു പരീക്ഷണമാണ് കൊറിയ നടത്തിയതെങ്കില്‍ ക്ഷമിക്കില്ലെന്നും ആബെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്