ആപ്പ്ജില്ല

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്കനിര്‍മ്മാണം

തുരങ്ക നിര്‍മ്മാണത്തിന്‍റെ ഫലമായി ഭൂഗര്‍ഭ അന്തരീക്ഷം മാറുകയാണെന്നും പാറകള്‍ക്ക് വിളളലുണ്ടായിട്ടുണ്ടെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

tnn 12 Jan 2018, 11:42 am
സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്ക നിര്‍മ്മാണം നടക്കുന്നതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടക്കുന്ന പുന്‍ഗിറിയില്‍ തുരങ്കനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കാര്‍ട്ടുകളും മനുഷ്യരും നിരന്തരം വന്നു പോകുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Samayam Malayalam north korea steps up tunnelling at nuclear test site
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്ത് തുരങ്കനിര്‍മ്മാണം


ഉത്തര കൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന 38 നോര്‍ത്ത് എന്ന വെബ്സൈറ്റാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. തുരങ്ക നിര്‍മ്മാണത്തിന്‍റെ ഫലമായി ഭൂഗര്‍ഭ അന്തരീക്ഷം മാറുകയാണെന്നും പാറകള്‍ക്ക് വിളളലുണ്ടായിട്ടുണ്ടെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്നും ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തര കൊറിയ സ്ഥലം സജ്ജമാക്കിവെക്കുകയാണ്. തുരങ്ക നിര്‍മ്മാണ സ്ഥലത്ത് നൂറിലധികം ആളുകള്‍ ജോലിചെയ്യുന്നുണ്ടെന്നും ചിത്രങ്ങള്‍ ഡിസംബറില്‍ പകര്‍ത്തിയവയാണെന്നും വെബ് സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്