ആപ്പ്ജില്ല

മിസൈൽ സാങ്കേതികവിദ്യ വിൽക്കാൻ ഉത്തരകൊറിയൻ ശ്രമം

പിടിയിലായയാള്‍ ഉത്തര കൊറിയൻ വൃത്തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാള്‍

TNN 17 Dec 2017, 4:15 pm
സിഡ്നി: ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ഉപരോധം ശക്തമാക്കിയതോടെ ഞെരുക്കത്തിലായ ഉത്തരകൊറിയ മിസൈൽ സാങ്കേതികവിദ്യയും മിസൈൽ ഭാഗങ്ങളും വിൽക്കാൻ ശ്രമിക്കുന്നു. തുടര്‍ച്ചയായ മിസൈൽ പരീക്ഷണപരാജയങ്ങള്‍ക്കിടെയാണ് സാങ്കേതികവിദ്യ വിൽക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം. സാങ്കേതികവിദ്യ വിൽക്കാനുള്ള ശ്രമത്തിനിടെ ഉത്തരകൊറിയൻ ഏജന്‍റ് ഓസ്ട്രേലിയയിൽ പിടിയിലായതോടെയാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്.
Samayam Malayalam north korea tries to sell missile technology and equipments
മിസൈൽ സാങ്കേതികവിദ്യ വിൽക്കാൻ ഉത്തരകൊറിയൻ ശ്രമം


ഉത്തര കൊറിയൻ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഓസ്ട്രേലിയയിൽ സ്ഥിരമായി താമസിക്കുകയും ചെയ്തിരുന്ന ചാൻ ഹാൻ ചോയി എന്ന കൊറിയൻ വംശജനാണ് പിടിയിലായത്. കോടികളുടെ ഇടപാടിനാണ് ഇയാള്‍ ശ്രമിച്ചിരുന്നതെന്നും ഇത്തരം ഒരു സംഭവം ഓസ്ട്രേലിയയിൽ ആദ്യമാണെന്നും ഓസ്ട്രേലിയൻ ഫെ‍ഡറൽ പോലീസ് അറിയിച്ചു.

ബാലിസ്റ്റിക് നിർമാണ യൂണിറ്റും അനുബന്ധ ഉപകരങ്ങളും സാങ്കേതികവിദ്യയും വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. അതീവപ്രാധാന്യമുള്ളതാണ് അറസ്റ്റെന്നും മേഖലയിലെ സമാധാനം നശിപ്പിക്കാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ സിഡ്നിയിൽ പറഞ്ഞു.

ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ചോയി ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി നിരസിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്