ആപ്പ്ജില്ല

ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നതായി അമേരിക്ക

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്.

Samayam Malayalam 31 Jul 2018, 8:51 am
വാഷിങ്ടണ്‍: ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്.
Samayam Malayalam missile


ഏറ്റവും കുറഞ്ഞത് രണ്ട് ദ്രവ ഇന്ധന-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിക്കുന്നുവെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്യോങ്‌യാങ്ങിലെ സനുംഡോങ്ങില്‍ ഇതിനുള്ള ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നും തമ്മില്‍ ജൂണില്‍ സിംഗപ്പുരില്‍ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉത്തരകൊറിയയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്