ആപ്പ്ജില്ല

'എല്ലാവരും എന്നെ വിശ്വസിച്ചു; തെറ്റ് പറ്റി'; കണ്ണീരൊഴുക്കി കിം ജോങ് ഉൻ

ജനങ്ങൾ തന്നിൽ വിശ്വാസം അർപ്പിച്ചെങ്കിലും തൃപ്തികരമായ ജീവിതം നയിക്കാൻ സാധിച്ചില്ലെന്ന് കിം പറഞ്ഞു.

Samayam Malayalam 12 Oct 2020, 1:09 pm
പ്യോംഗ്യാംഗ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ രാജ്യത്തെ നയിക്കുന്നതിൽ പരാജയപ്പെട്ടതിൽ ക്ഷമാപണവുമായി ഉത്തര കൊറിയൻ തലവൻ കിം ജോങ് ഉൻ. വർക്കേഴ്സ് പാർട്ടിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിൽ സംസാരിക്കവെ കണ്ണട അഴിച്ചുമാറ്റിയ കിം കണ്ണീർ തുടച്ചുമാറ്റി.
Samayam Malayalam kim jong un
സൈനിക പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെയിൽ കണ്ണീർ വാർക്കുന്ന കിം | KCTV


Also Read: 'ഇന്റർനെറ്റിന്റെ മധ്യസ്ഥൻ'; ലുക്കീമിയ ബാധിച്ച് മരിച്ച 15 കാരനെ വാഴ്ത്തപ്പെട്ടവനാക്കി കത്തോലിക്കാ സഭ

"നമ്മുടെ ജനങ്ങൾ ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നിൽ വിശ്വാസം അർപ്പിച്ചു. എന്നാൽ തൃപ്തികരമായ ജീവിതം നയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിന് ഞാൻ ക്ഷമ ചോദിക്കുകയാണ്." കിം പറഞ്ഞു.

"ഈ രാജ്യത്തെ നയിക്കാനുള്ള ഉത്തരവാദിത്വം സഖാക്കളായ കിം ഇൽ സുങ്, കിം ജോങ് ഇൽ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കുന്ന ജനങ്ങൾക്ക് നന്ദി. നമ്മുടെ ജനങ്ങളെ ജീവിത പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ എന്റെ പരിശ്രമങ്ങളും ആത്മാർത്ഥതയും പര്യാപ്തമല്ല." ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

അതേസമയം, പ്യോംഗ്യാംഗിൽ നടന്ന കൂറ്റൻ സൈനിക പരേഡിൽ ഭൂഗണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും മറ്റ് സൈനിക ഉപകരണങ്ങളും അനാഛാദനം ചെയ്തു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ പുതിയ മിസൈലുകൾക്ക് ശേഷിയുണ്ടെന്നാണ് ഉത്തര കൊറിയയുടെ വാദം.

Also Read: ക്ഷയത്തിനുള്ള ബിസിജി വാക്സിൻ കൊവിഡിനെ പ്രതിരോധിക്കുമോ? യുകെയിൽ പരീക്ഷണം

ഉത്തര കൊറിയയിൽ ഒറ്റ കൊവിഡ് രോഗികൾ ഇല്ല എന്നാണ് ജനുവരി മുതൽ കിം ജോങ് ഉൻ ആവർത്തിച്ചു പറയുന്നത്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ചൈന-ഉത്തര കൊറിയ അതിർത്തി അടച്ചത് വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്