ആപ്പ്ജില്ല

ഒക്‌ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നല്‍കും

അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും.

Samayam Malayalam 15 Mar 2018, 12:10 pm
ഒക്ലഹോമ: യുഎസ് സംസ്ഥാനമായ ഒക്ലഹോമയില്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കാനൊരുങ്ങി അധികൃതര്‍. എങ്ങനെ നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ വ്യക്തത വരുത്തുന്നതോടെ ഒക്‌ലഹോമയില്‍ വധശിക്ഷ നൈട്രജന്‍ ഗാസ് ഉപയോഗിച്ചായിരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ പറഞ്ഞു
Samayam Malayalam oklahoma death penalty state plans to execute inmates with nitrogen gas
ഒക്‌ലഹോമയില്‍ ഇനി മുതല്‍ നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നല്‍കും


മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്‌ലഹോമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യ പ്രഖ്യാപനമുണ്ടാവുന്നത്. മൂന്നു വര്‍ഷത്തിനിടെ ഒക്‌ലഹോമയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ലീതല്‍ ഇന്‍ജക്ഷനിലൂടെയാണ് ഇത്രനാളും ഇവിടെ വധശിക്ഷ നടപ്പിലാക്കിയത് . ​ 2015ല്‍ അവസാനത്തെ വധശിക്ഷ നടപ്പിലാക്കിയത് നിരവധി വിമര്‍ശനങ്ങള്‍ക്കിട വരുത്തിയിരുന്നു

നിറവും മണവുമില്ലാത്ത വാതകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും. നിലവില്‍ 16 പേര്‍ ഒക്‌ലഹോമയില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്