ആപ്പ്ജില്ല

ഒമാനില്‍ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

ഷോപ്പിംഗ് മാളുകളിലെ നമസ്‌കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനും നഗരസഭ അനുവാദം നല്‍കിയിട്ടുണ്ട്.

Samayam Malayalam 14 Jan 2021, 6:51 pm
മസ്‌കറ്റ്: ഒമാനിലെ പൊതുവിടങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. കര്‍ശന മുന്‍കരുതല്‍ നടപടികളോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 17 ഞായറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.
Samayam Malayalam hukka parlor
ഫയല്‍ ചിത്രം


Also Read: തണുത്തുവിറച്ച് യുഎഇ; വീട് വിട്ട് പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, നിര്‍ദേശങ്ങള്‍

ഷിഷാ കേന്ദ്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു.

Also Read: മസാജ് ചെയ്ത് തരുമെന്ന പരസ്യം കണ്ട് അപ്പാര്‍ട്‌മെന്റിലെത്തി; പ്രവാസിയെ ബന്ധിയാക്കി, നഷ്ടമായത് ലക്ഷങ്ങള്‍

ഷോപ്പിംഗ് മാളുകളിലെ നമസ്‌കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനും നഗരസഭ അനുവാദം നല്‍കിയിട്ടുണ്ട്. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 ശതമാനം അതിഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതിഥികളുടെ എണ്ണം 250 ല്‍ കവിയാന്‍ പാടില്ലെന്നും മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ