ആപ്പ്ജില്ല

ഇറാനിലെ സ്‌ഫോടനത്തില്‍ ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്, 30 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു

സ്‌ഫോടനത്തില്‍ ഏകദേശം 30 ഓളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Samayam Malayalam 12 Sept 2020, 12:14 pm
ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
Samayam Malayalam കാബുളില്‍ ഉണ്ടായ സ്ഫോടനം - പ്രതീകാത്മക ചിത്രം


Also Read: വെന്റിലേറ്ററുകളും ഐസിയുവും നിറയും; പ്രതിദിന രോഗബാധ 20,000 വരെ, കേരളത്തില്‍ രോഗവ്യാപനം ഞെട്ടിക്കുന്ന വേഗത്തില്‍

മാത്രമല്ല, സ്‌ഫോടനത്തില്‍ ഏകദേശം 30 ഓളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 'നാസിംഷഹറിന്റെ തെക്ക് ഭാഗത്ത് തോഹിദ് സ്ട്രീറ്റിലെ ബാറ്ററി കടയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 10 കാറുകള്‍ക്കും 30 കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു', സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്