ആപ്പ്ജില്ല

‘പത്മാവത്’ പാക്കിസ്താനിൽ പ്രദർശനത്തിനൊരുങ്ങുന്നു

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സജ്ഞയ് ലീല ബൻസാലി ചിത്രം പത്മാവത് പ്രദർശിപ്പിക്കാനൊരുങ്ങി പാക്കിസ്താൻ.

TNN 26 Jan 2018, 9:19 am
ഇസ്ലാമാബാദ്: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സജ്ഞയ് ലീല ബൻസാലി ചിത്രം പത്മാവത് പ്രദർശിപ്പിക്കാനൊരുങ്ങി പാക്കിസ്താൻ. ഒരു മാറ്റവും വരുത്താതെ ‘യു’ സര്‍ട്ടിഫിക്കറ്റോടെയായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ‘ദംഗല്‍’ സിനിമയില്‍ നിന്ന് ഇന്ത്യൻ ദേശീയ പതാകയും ദേശീയഗാനവും ഒഴിവാക്കണമെന്ന ആവശ്യം നിര്‍മ്മാതാവും നടനുമായ ആമിര്‍ഖാന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയില്‍ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പത്മാവത് പാകിസ്താനിൽ പ്രദർശിപ്പിക്കുമോ എന്നതുസംബന്ധിച്ച് ഏറെ ആശങ്കകളുണ്ടായിരുന്നു.
Samayam Malayalam padmaavat cleared for release in pakistan
‘പത്മാവത്’ പാക്കിസ്താനിൽ പ്രദർശനത്തിനൊരുങ്ങുന്നു


യു സർട്ടിഫിക്കേഷൻ ഉള്ളതിനാൽ പൊതുപ്രദർശനത്തിന് യോജിച്ച ചിത്രമെന്നാണ് പാക്കിസ്താൻ സെൻസർ ബോർഡിന്‍റെ വിലയിരുത്തൽ. ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയാണു ‘പത്മാവതി’ലെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്താനിൽ ചിത്രം ഒട്ടേറെ സെന്‍സറിങ്ങിനു വിധേയകമാകുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.

കലയുടെയും വിനോദ ഉപാധികളുടെയും കാര്യത്തില്‍ പക്ഷപാതം കാണിക്കില്ലെന്ന് പാക്കിസ്താനിലെ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ്(സിബിഎഫ്‌സി) ചെയര്‍മാന്‍ മൊബാഷിര്‍ ഹസന്‍ വ്യക്തമാക്കി. നേരത്തെ ജോളി എല്‍എഎല്‍ബി, ശിവായ്, നാം ഷബാന, റായീസ്, ഡിഷൂം, യേ ദില്‍ ഹേ മുശ്കില്‍, നീര്‍ജ, ഉഡ്താ പഞ്ചാബ് തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാക്കിസ്താനില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്