ആപ്പ്ജില്ല

ആണവ യുദ്ധം; ഇന്ത്യയെ വെല്ലുവിളിച്ച് പാക് വിദേശ കാര്യ മന്ത്രി

ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍ നിന്ന് ഉണ്ടായതെന്ന് മുഹമ്മദ് ആസിഫ് പറഞ്ഞു.

TNN 14 Jan 2018, 11:36 am
ഇസ്ലാമാബാദ്: ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ‍തങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നതായി പാക് വിദേശ കാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പാക് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
Samayam Malayalam pakistan foreign minister threatens india of nuclear attack
ആണവ യുദ്ധം; ഇന്ത്യയെ വെല്ലുവിളിച്ച് പാക് വിദേശ കാര്യ മന്ത്രി


ആണവ ആക്രമണത്തിലൂടെ ജനറലിന്‍റെ സംശയം മാറ്റാമെന്നും ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍ നിന്ന് ഉണ്ടായതെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ ‘ഭോഷ്ക്’ തകർക്കാൻ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത്ത് പ്രസ്താവിച്ചത്. കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്