ആപ്പ്ജില്ല

പാകിസ്ഥാന്‍ 2021 വരെ എഫ്എഫ്ടിയുടെ ഗ്രേപട്ടികയിൽ തുടരും

പാകിസ്ഥാന് നിലവിൽ ചൈനയും തുർക്കിയും മലേഷ്യയും പാകിസ്ഥാന് പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ മൂന്ന് രാജ്യങ്ങളുടെ പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്. 2018ലാണ് പാകിസ്ഥാന് ഗ്രേപട്ടികയിൽ ഇടം പിടിച്ചത്.

Samayam Malayalam 23 Oct 2020, 11:26 pm
ന്യൂഡൽഹി: പാകിസ്ഥാൻ 2021 ഫെബ്രുവരി മാസം വരെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ പട്ടികയിൽ തുടരും. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകള്‍ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
Samayam Malayalam pakistan imran khan
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ


Also Read : രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസ് കേരളത്തിൽ നിന്നും തൊട്ടുപിന്നാലെ മഹാരാഷ്ട്രയും; കര്‍ണാടകത്തിൽ ഇന്ന് 5,356 രോഗബാധിതര്‍

തീവ്രവാദ ധനസഹായം പരിശോധിക്കാൻ നൽകിയ 27 മാൻഡേറ്റുകളിൽ 6 എണ്ണം നിറവേറ്റുന്നതിൽ പാകിസ്ഥാൻ പരാജയപ്പെടുന്നുവെന്ന് എഫ്‌എ‌ടി‌എഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു. പാകിസ്ഥാൻ അനുമതി നൽകുകയും തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യണമെന്ന് എഫ്‌എ‌ടി‌എഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു.

എല്ലാ നിബന്ധനകളും പാലിച്ചുകഴിഞ്ഞാൽ മാത്രമേ എഫ്‌എ‌ടി‌എഫ് ഓൺ-സൈറ്റ് സന്ദർശനം നടത്തുകയുള്ളൂ, അപ്പോൾ മാത്രമേ പാകിസ്ഥാന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ.

27 എണ്ണത്തിൽ 21 എണ്ണം പാകിസ്ഥാന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനര്‍ത്ഥം ലോകം സുരക്ഷിതമായിരിക്കുന്നുവെന്നാണ്. അതേസമയം, ആറു കുറവുകള്‍ കൂടി അവര്‍ക്ക് അവസരം നൽകുകയാണ്. അതിന് സാധ്യതകള്‍ ഇല്ലാത്ത പക്ഷം കരിമ്പട്ടികയിലേക്ക് തള്ളപ്പെടും.

ഭീകരവാദ സംഘടനകള്‍ക്കും ലോകത്തെ ഏറ്റവും അധികം തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരവാദികളായ മൗലാന മസൂദ് അസ്ഹർ, ഹാഫിസ് സയീദ് എന്നിവർക്കെതിരെയും നടപടിയെടുക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. അതിനാൽ ഗ്രേ പട്ടികയിൽ തുടരുമെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ നേരത്തെ എൻ‌ഡി‌ടിവിയോട് പറഞ്ഞിരുന്നു.

ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ തന്നെ അന്താരാഷ്ട്ര നാണയ നിധി ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് പാകിസ്ഥാന് ബുദ്ധിമുട്ടായിരിക്കും. ഇത് രാജ്യത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് വിലയിരുത്തൽ.

എഫ്എഫ്ടിയുടെ കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ പാകിസ്ഥാന് സാമ്പത്തിക രംഗത്ത് അന്താരാഷ്ട്ര ഉപരോധം നേരിടേണ്ടിവരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പാകിസ്ഥാനെതിരെ നലപാടെടുത്തിരുന്നു. യുഎൻ പ്രഖ്യാപിച്ച ഭീകരർക്കെതിരെ പോലും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും സമിതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, ലഷ്കര്‍ ഇ ത്വയ്ബ, ജമാഅത്ത് ഉജ് ദവ, ഫലാ ഇന്‍സാനിയാത്, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ 700ഓളം ആസ്തികൾ മരവിപ്പിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. അത് മതിയായ നടപടിയല്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി.

Also Read : നാവിൽ കുറിക്കുന്ന സ്വര്‍ണം മറ്റൊരുകുട്ടിക്ക് ഉപയോഗിക്കരുത്; വിദ്യാരംഭത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

നിലവിൽ ചൈനയും തുർക്കിയും മലേഷ്യയും പാകിസ്ഥാന് പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ മൂന്ന് രാജ്യങ്ങളുടെ പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്.

ഇപ്പോള്‍ ഉത്തരകൊറിയയും ഇറാനും എഫ്എഫ്ടിയുടെ കരിമ്പട്ടികയിലുള്ള രാജ്യങ്ങളാണ്. 2018ൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയിരുന്നു. പിന്നീട് ഈ പട്ടികയിൽ നിന്നും പുറത്തു കടക്കുവാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്