ആപ്പ്ജില്ല

എെഎസ് വിരുദ്ധ പോരാട്ടത്തിനൊരുങ്ങി പാക് സൈന്യം

ആയിരത്തോളം പാകിസ്താനി ട്രൂപ്പുകളെ സൗദിയില്‍ വിന്യസിക്കുമെന്നാണ് വിവരം

TNN 16 Feb 2018, 8:39 pm
ഇസ്ലാമാബാദ്: എെഎസ് വിരുദ്ധ പോരാട്ടത്തിനൊരുങ്ങി പാക് സൈന്യം . സൗദി അറേബ്യയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സൗദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിലേര്‍പ്പെടാന്‍ പാകിസ്താന്‍ തീരുമാനിച്ചത്
Samayam Malayalam pakistan to deploy troops in saudi arabia
എെഎസ് വിരുദ്ധ പോരാട്ടത്തിനൊരുങ്ങി പാക് സൈന്യം


ആയിരത്തോളം പാകിസ്താനി ട്രൂപ്പുകളെ സൗദിയില്‍ വിന്യസിക്കുമെന്നാണ് വിവരം. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാസഹകരണ ത്തിന്റെ ഭാഗമായാണ് പുതിയ നയമെന്ന് പാകിസ്താന്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്