ആപ്പ്ജില്ല

ദേശീയ എയര്‍ലൈൻസ് വിൽക്കാനൊരുങ്ങി പാക്കിസ്താൻ

കടുത്ത സാമ്പത്തികബാധ്യത മൂലമാണ് തീരുമാനം

TNN 15 Jan 2018, 5:43 pm
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികബാധ്യതമൂലം പാക്കിസ്ഥാൻ ദേശീയ എയര്‍ലൈനായ പാക്കിസ്താൻ ഇന്‍റര്‍നാഷണൽ എയര്‍ലൈൻസ് സ്വകാര്യവത്കരിക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം നടപ്പാക്കിയേക്കും.
Samayam Malayalam pakistan to sell its national airline company
ദേശീയ എയര്‍ലൈൻസ് വിൽക്കാനൊരുങ്ങി പാക്കിസ്താൻ


2016ലെ വിമാനാപകടം പാക്കിസ്താൻ ഇന്‍റര്‍നാഷണൽ എയര്‍ലൈൻസിന്‍റെ പ്രതിച്ഛായ തകര്‍ത്തിരുന്നു. ഇതോടൊപ്പം എമിറേറ്റ്സ്, എത്തിഹാദ് എയര്‍ലൈൻസുകളുമായി മത്സരിച്ച് പിടിച്ചു നിൽക്കാൻ കമ്പനി പാടുപെടുകയാണ്.

2013ല്‍ നവാസ് ഷെരീഫിൻ്റെ നേതൃത്വത്തിൽ പാകിസ്താന്‍ മുസ്ലിം ലീഗ് അധികാരത്തിലേറിയതു മുതല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നുണ്ട്.

ദേശീയ എയര്‍ലൈൻസ് ഉള്‍പ്പെടെ 68 പൊതുമേഖലാ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് 670 കോടി രൂപയുടെ പാക്കേജ് പ്രയോജനപ്പെടുത്തും.

ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2016ൽ സ്വകാര്യവത്കരണനീക്കങ്ങള്‍ സര്‍ക്കാര‍്‍ നിര്‍ത്തി വെച്ചിരുന്നുവെങ്കിലും വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണെന്ന് പ്രൈവറ്റൈസേഷൻ ചെയര്‍മാൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്