ആപ്പ്ജില്ല

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

അതി തീവ്രമായ അതിക്രമങ്ങള്‍ക്ക് കശ്മീരിലെ ജനങ്ങള്‍ വിധേയരാകുന്നതായി പാകിസ്താന്റെ യുഎന്‍ പ്രതിനിധി മലീഹ ലോധി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു.

Samayam Malayalam 26 Jun 2018, 1:22 pm
യൂണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്‍ നടത്തുന്ന അര്‍ത്ഥശൂന്യമായ വാദങ്ങള്‍കൊണ്ട് യാഥാര്‍ഥ്യത്തെ ഇല്ലാതാക്കാനാകില്ലെന്നും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബപ്പയ്യ വ്യക്തമാക്കി.
Samayam Malayalam un


പാകിസ്താന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതി തീവ്രമായ അതിക്രമങ്ങള്‍ക്ക് കശ്മീരിലെ ജനങ്ങള്‍ വിധേയരാകുന്നതായി പാകിസ്താന്റെ യുഎന്‍ പ്രതിനിധി മലീഹ ലോധി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീര്‍ സംബന്ധിച്ച് അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുകയാണെന്നും സന്ദീപ് കുമാര്‍ ബപ്പയ്യ പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി യുഎന്നില്‍ ഉന്നയിക്കാനുള്ള ശ്രമം മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വിധത്തിലുള്ള ചലനവുമുണ്ടാക്കാതെ അത് പരാജയപ്പെടുകയായിരുന്നുവെന്നും ബപ്പയ്യ ചൂണ്ടിക്കാട്ടി.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്