ആപ്പ്ജില്ല

വധശിക്ഷ വിധിക്കപ്പെട്ട ആ​സി​യ ബ‌ീ​ബി ജ​യി​ല്‍ മോ​ചി​ത​യാ​യി

ആ​സി​യ കു​റ്റ​വി​മു​ക്ത​യാ​ക്ക​പ്പെ​ട്ടി​ട്ടും ജ​യി​ല്‍ മോ​ച​നം നടത്തിയിരുന്നില്ല.

Samayam Malayalam 8 Nov 2018, 9:05 am
ഇസ്‌ലാമാബാദ്: മതനിന്ദാക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം കുറ്റവിമുക്തയാക്കപ്പെട്ട ക്രിസ്തുമത വിശ്വാസിയായ ആസിയ ബ‌ീബി ജയിൽ മോചിതയായി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശേഷം തുടര്‍ച്ചയായി എട്ടു വര്‍ഷം ജയിലിൽ കഴിഞ്ഞ ആസിയ കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ജയില്‍ മോചനം നടത്തിയിരുന്നില്ല. തുടര്‍ന്ന് നടന്ന രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ആസിയയെ പാകിസ്ഥാൻ സര്‍ക്കാര്‍ ജയിലില്‍നിന്നും മോചിപ്പിച്ചിരിക്കുന്നത്.
Samayam Malayalam asiya


ഇവർ ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് ആണ് ലോകത്തെ അറിയിച്ചത്. വിമാനത്താവളത്തിലെത്തിയ അവർ എവിടേക്കാണ് പോകുന്നതെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച‍യായിരുന്നു പാക് പരമോന്നത കോടതി ആസിയയുടെ വധശിക്ഷ റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ ആസിയയെ മോചിപ്പിച്ചുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ നിന്ന് ലഭിച്ചതിനെതുടര്‍ന്നായിരുന്നു ജയിൽ മോചനം.

ജയിൽ മോചനത്തിനായി ആസിയയുടെ ഭര്‍ത്താവ് ആഷിക് മസിഹ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോടും വരെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആസിയയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരേ പാക്കിസ്ഥാനിലുടനീളം ഒരുപക്ഷത്തിന്‍റെ പ്രക്ഷോഭം അരങ്ങേറുകയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്