ആപ്പ്ജില്ല

'ഇസ്ലാമിനെ അധിക്ഷേപിച്ചു'; കോടതിയിലെത്തിച്ച മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നു

മതനിന്ദ ആരോപിക്കപ്പെട്ട മുസ്ലിം യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് വർഷമായി അന്വേഷണം നേരിടുന്ന യുവാവിനെ കോടതിയിൽ എത്തിച്ചപ്പോഴാണ് അക്രമി തോക്കുമായി ചാടിവീണത്.

Samayam Malayalam 29 Jul 2020, 6:10 pm
പെഷവാർ: മതനിന്ദ കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നു. പെഷവാറിലെ ജില്ലാ കോടതിയിൽ യുവാവിനെ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന സ്ഥലത്ത് അക്രമി എങ്ങനെ നുഴഞ്ഞുകയറിയെന്ന് ഇനിയും വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഖാലിദ് ഖാൻ എന്നയാളാണ് യുവാവിനെതിരെ വെടിയുതിർത്തത്.
Samayam Malayalam താഹിർ സൽമാന്റെ വധത്തെത്തുടർന്ന് കോടതിക്കു മുന്നിൽ സുരക്ഷ ഏർപ്പെടുത്തിയപ്പോൾ
താഹിർ സൽമാന്റെ വധത്തെത്തുടർന്ന് കോടതിക്കു മുന്നിൽ സുരക്ഷ ഏർപ്പെടുത്തിയപ്പോൾ |എപി


Also Read: കൊവിഡ് ഡ്യൂട്ടിക്കിടെ 'കഴിക്കാൻ നൽകിയത് പുഴുവരിച്ച ഭക്ഷണം'; പരാതിയുമായി ഡോക്ടർമാർ

താൻ ഇസ്ലാമിക പ്രവാചകൻ ആണെന്ന് അവകാശപ്പെട്ടതിനെ തുടർന്നാണ് താഹിർ ഷമിം അഹമ്മദ് എന്ന യുവാവിനെ രണ്ട് വർഷം മുമ്പ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ താഹിർ മരണത്തിനു കീഴടങ്ങി. പ്രതിയെ സംഭവ സ്ഥലത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

Also Read: ആകാശയാത്ര വൈകും; പതിവുപോലാകാൻ 2024 വരെ കാത്തിരിക്കേണ്ടി വരും

മതനിന്ദ അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് പാകിസ്ഥാൻ കരുതുന്നത്. ജീവപര്യന്തം തടവ് ശിക്ഷയോ വധശിക്ഷയോ ആണ് ലഭിക്കാവുന്ന കുറ്റം. മത നിന്ദ ആരോപിക്കപ്പെടുന്ന സംഭവങ്ങൾ കലാപത്തിനു വഴിമരുന്നിട്ട സംഭവങ്ങളുമുണ്ട്. മത നിന്ദ ആരോപിക്കപ്പെട്ട ക്രിസ്ത്യൻ സ്ത്രീയെ അനുകൂലിച്ചതിന് പഞ്ചാബ് ഗവർണറെ 2011ൽ കാവൽക്കാരൻ കൊലപ്പെടുത്തിയിരുന്നു.

Also Read: കൊവിഡ് ദുരിതാശ്വാസ നിധികൊണ്ട് 'അടിപൊളി' ജീവിതം; ലംബോർഗിനി വാങ്ങിയ വിരുതൻ പിടിയിൽ

ക്രിസ്ത്യൻ സ്ത്രീയായ അസിയാ ബിബിക്കെതിരെയുള്ള മത നിന്ദ കുറ്റം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. വധശിക്ഷ ലഭിച്ച അസിയക്ക് എട്ട് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പിന്നീട് വിട്ടയച്ചെങ്കിലും ഇസ്ലാമിക സംഘടനകളുടെ ഭീഷണി അസിയയ്ക്ക് ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്