ആപ്പ്ജില്ല

പാകിസ്താന്‍ യുഎസിലേക്കുളള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തുന്നു

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശം യു എസ്- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

TNN 8 Oct 2017, 4:51 pm
ഇസ്‌ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അടുത്ത ജനുവരി മുതല്‍ നിര്‍ത്തിവെക്കാന്‍ പാക് ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
Samayam Malayalam paks national carrier pia mulls suspending flights to us
പാകിസ്താന്‍ യുഎസിലേക്കുളള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തുന്നു

ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനുശേഷമുള്ള ബുക്കിങ്ങുകള്‍ നിലവില്‍ സ്വീകരിക്കുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ലാഹോര്‍ - ന്യൂയോര്‍ക്ക്, കറാച്ചി - ലാഹോര്‍ - ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും. യാത്രക്കാരുടെ എണ്ണം കുറവായതാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. പി ഐ എയുടെ സാമ്പത്തിക നിലമെച്ചപ്പെട്ടശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷ വിമര്‍ശം യു എസ്- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം.

Pak's national carrier PIA mulls suspending flights to US

Pakistan's national carrier PIA is reportedly considering to suspend all flight services to the United States from January next year.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്