ആപ്പ്ജില്ല

അമേരിക്കയിലെ ജൂതപ്പള്ളിയിലെ വെടിവെയ‍്‍പ്; മരണം 11 ആയി

മൂന്ന് പേരുടെ മരണം കൂടി പോലീസ് സ്ഥിരീകരിച്ചു

Samayam Malayalam 28 Oct 2018, 7:23 am
പെൻസിൽവാനിയ: അമേരിക്കയിലെ ജൂതപ്പള്ളിയിൽ ഇന്നലെ ഉണ്ടായ വെടിവെയ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. വംശീയ വിദ്വേഷമാണ് വെടിവെപ്പിന് കാരണമെന്നാണ് പോലീസിൻെറ പ്രാഥമിക നിഗമനം. സംഭവത്തിൽ എട്ട് പേർ മരിച്ചുവെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
Samayam Malayalam pittsburgh synagogue shooting death toll increases
അമേരിക്കയിലെ ജൂതപ്പള്ളിയിലെ വെടിവെയ‍്‍പ്; മരണം 11 ആയി


അമേരിക്കയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ജൂതപ്പള്ളിയിലെ വെടിവെയ്പ്. പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലാണ് ശനിയാഴ്ച രാവിലെ വെടിവെയ്പ് ഉണ്ടായത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉള്‍പ്പെടുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. അക്രമിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റത്.

ഇതിന് പുറമേ വിൽക്കിൻസ് അവന്യൂവിനെ ട്രീ ഓഫ് ലൈഫ് സിനഗോഗ്, സ്ക്വിറൽ ഹില്ലിലെ ഷേഡി അവന്യു എന്നിവിടങ്ങളിലും വെടിവയ്പ് നടന്നതായി പിറ്റ്സ്ബർഗ് പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്