ആപ്പ്ജില്ല

ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണു; 76 മരണം

കൊളംബിയയിൽ വെച്ചാണ് വിമാനം തകർന്നു വീണത്.

TNN 29 Nov 2016, 7:32 pm
ബഗോട്ട: ബ്രസീൽ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണു. 76 പേർ കൊല്ലപ്പെട്ടു. മൂന്നു കളിക്കാരടക്കം അഞ്ചുപേര്‍ രക്ഷപെട്ടു. 72 യാത്രികരും 9 ജീവനക്കാരുമാന് വിമാനത്തിൽ ഉണ്ടായിരുന്നത്. കൊളംബിയയിൽ വെച്ചാണ് വിമാനം തകർന്നു വീണത്. ബ്രസീലിലെ ഷാപെകോയെന്‍സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ക്ലബ് ഭാരവാഹികളുമായിരുന്നു യാത്രക്കാര്‍.
Samayam Malayalam plane carrying football players from brazil crashes in colombia
ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണു; 76 മരണം


ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഷാഫി കോവിൻസ്‌ റിയൽസ് ക്ലബ് താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനമാണ് തകർന്നത്. ബൊളീവിയയിൽ നിന്നും മെഡലിനിലേക്ക് പോകുകയായിരുന്ന വിമാനം ഇടക്ക് വെച്ച് റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.

വിമാനത്തിന്റെ ഇന്ധനം കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം അർദ്ധരാത്രിയോടടുത്താണ് അപകടമുണ്ടായത്.


Momento donde se pierde contacto radar con la aeronave que transportaba al equipo Chapecoense. pic.twitter.com/C59eXyOoEZ — Andres Felipe Arcos (@AndresFelipe) November 29, 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്