ആപ്പ്ജില്ല

പ്ലാസ്റ്റിക് വലിച്ചറിഞ്ഞാലും ആശങ്കവേണ്ട ഈ പുഴുക്കൾ അവ ഭക്ഷിക്കും

ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണത്തിൽ ഇവ പ്ലാസ്റ്റിക് ബാഗിൽ തുളയിടുന്നതായിട്ടാണ് കണ്ടെത്തിയത്.

TNN 26 Apr 2017, 5:27 pm
പ്ലാസ്റ്റിക്കുകളെ ഭൂമിയിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോഴാണ് ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ പ്ലാസ്റ്റിക് തിന്നുന്ന പുഴുക്കളെ കണ്ടെത്തിയത്. മണ്ണോട് അലിഞ്ഞ് ചേരാത്തതും കത്തിച്ചാൽ അതിലേറെ വിഷകരമായ പ്ലാസ്റ്റികിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ഇനി ഈ പുഴുക്കൾക്ക് മാത്രമെ സാധിക്കുകയുള്ളൂ.
Samayam Malayalam plastic eating caterpillar could help solve pollution crisis
പ്ലാസ്റ്റിക് വലിച്ചറിഞ്ഞാലും ആശങ്കവേണ്ട ഈ പുഴുക്കൾ അവ ഭക്ഷിക്കും


മെഴുകു പുഴു എന്നപ്പേലിരാണ് ഇവ അറിയപ്പെടുന്നത്. തേനീച്ചക്കൂട്ടിലെ മെഴുക് ഭക്ഷിക്കുന്ന ഈ പുഴുക്കൾക്ക് പ്ലാസ്റ്റികും തിന്നാൻ കഴിയുമെന്നാണ് കണ്ടെത്തൽ. ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണത്തിൽ ഇവ പ്ലാസ്റ്റിക് ബാഗിൽ തുളയിടുന്നതായിട്ടാണ് കണ്ടെത്തിയത്. തേനീച്ചക്കൂട്ടിലെ മെഴുക് ഭക്ഷിക്കുന്ന ലാര്‍വയ്ക്ക് പ്ലാസ്റ്റികിലുള്ള കെമിക്കല്‍ ബോണ്ടുകളെ വിഘടിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. അങ്ങനെ പ്ലാസ്റ്റിക് സംസ്കരണത്തെ കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾക്കാണ് കേംബ്രിഡ്ജ് സർവകലാശാല ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

Plastic-eating caterpillar could help solve pollution crisis

A caterpillar commonly used as fishing bait has been shown to have an extraordinary appetite for plastic, which scientists say could help tackle pollution.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്