ആപ്പ്ജില്ല

ഇറ്റാലിയൻ പ്ലേബോയ് ലൈംഗികബന്ധത്തിനിടെ മരിച്ചു

ആറായിരത്തിലേറെ സ്ത്രീകളുമായി ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്

Samayam Malayalam 30 Sept 2018, 1:24 pm
ഇറ്റലി: ഇറ്റലിയിൽ റിമിനിയിലെ റോമിയോ എന്ന് വിളിപ്പേരുള്ള മൗറിസിയൊ സന്‍ഫാന്‍റി(63) ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ഇതിനകം ആറായിരത്തിലേറെ സ്ത്രീകളുമായി ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ 23 വയസുള്ള വിദേശ വിനോദ സഞ്ചാരിയായ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മരണമടഞ്ഞത്.
Samayam Malayalam playboy


റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടര്‍ ജോലിയിൽ 17-ാം വയസില്‍ പ്രവേശിച്ചയാളാണ് മൗറിസിയോ. ബ്ലൗ അപ് എന്നായിരുന്നു നൈറ്റ് ക്ലബ്ബിന്‍റെ പേര്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വരുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം അവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ശേഷം ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു മൗറിസിയോയുടെ രീതി.

വിനോദസഞ്ചാര ഏജന്‍സിക്ക് വേണ്ടിയാണ് ഇദ്ദേഹം ഈ ശീതകാല ജോലിയിൽ ഏര്‍പ്പെട്ടിരുന്നത്. ഇറ്റലിയിൽ തന്നെ പ്രശസ്തനായ പ്ലേ ബോയ് ആയി മൗറിസിയൊ അറിയപ്പെട്ടിരുന്നു. റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ച് ലൈംഗികബന്ധം നടത്തുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന പങ്കാളി ഉടൻ അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലൈംഗിക ബന്ധം നടത്തുന്നതിനിടെ മരണപ്പെടണമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമെന്ന് ക്ലബ്ബ് അംഗങ്ങളോട് പറഞ്ഞിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദി സണ്‍ പറയുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 6000സ്ത്രീകളുമായി മൗറിസിസോയ്ക്ക് ബന്ധമുണ്ടായിരുന്നു. റിമിനിക്ക് വേണ്ടി 100 വിനോദസഞ്ചാര ഏജൻസികള്‍ക്ക് ചെയ്യാൻ കഴിയുന്നത് തനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമെന്ന് മൗറിസിയോ പറയുമായിരുന്നുവെന്നും അദ്ദേഹം അംഗമായ ക്ലബ്ബ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്