ആപ്പ്ജില്ല

ഉയിര്‍ത്തെഴുന്നേറ്റു കൊവിഡ്; തെരഞ്ഞെടുപ്പ് അടക്കം തകിടം മറിഞ്ഞ് ന്യൂസീലാൻഡ്

100 ദിവസത്തിനു ശേഷം ന്യൂസീലാൻഡിൽ വീണ്ടും കൊവിഡ്-19 പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ പതിനായിരക്കണക്കിന് പേരെ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് പാര്‍ലമെൻ്റ് പിരിച്ചു വിടുന്നത് മാറ്റി വെച്ചത്.

Samayam Malayalam 12 Aug 2020, 2:44 pm
വില്ലിങ്ടൺ: ഒരിക്കൽ നിയന്ത്രണവിധേയമായ കൊവിഡ്-19 രോഗവ്യാപനം 100 ദിവസത്തിനു ശേഷം വീണ്ടും തലപൊക്കിയതോടെ ന്യൂസീലാൻഡ് തെരഞ്ഞെടുപ്പ് താളം തെറ്റി. രാജ്യം വീണ്ടും ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെൻ്റ് പിരിച്ചു വിടുന്നത് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ നീട്ടിവെച്ചു. പുതിയ രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ആരോഗ്യവിഭാഗത്തിൻ്റെ അന്വേഷണം തുടരുന്നതിനിടെയാണ് തീരുമാനം.
Samayam Malayalam പ്രധാനമന്ത്രി ജസീന്ത ആർഡേൺ
പ്രധാനമന്ത്രി ജസീന്ത ആർഡേൺ


നൂറു ദിവസത്തോളം കൊവിഡ്-19നെ പിടിച്ചു കെട്ടിയ ന്യൂസീലാൻഡ് രാജ്യത്തെ നിയന്ത്രണങ്ങള്‍ എടുത്തു നീക്കിയിരുന്നു. എന്നാൽ വിമാനം വഴി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്ത വസ്തുക്കളിലൂടെയാണ് വീണ്ടും രാജ്യത്ത് വൈറസ് ബാധ എത്തിയതെന്നാണ് അനുമാനം. ഓക്ക് ലൻഡിലാണ് പുതുതായി വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി യാത്രാനിരോധനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ കൊവിഡ് വ്യാപനം തടയാനായി കര്‍ശന മുൻകരുതലുകളും സ്വീകരിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതൽ ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‍ലൻഡിൽ ലെവൽ ത്രീ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനാണ് ജനങ്ങള്‍ക്ക് അനുമതിയുള്ളത്.

Also Read: കർണാടകയിൽ ബസിനു തീപിടിച്ചു; രണ്ട് കുട്ടികളടക്കം അഞ്ച് പേർ വെന്തു മരിച്ചു

സെപ്റ്റംബര്‍ 19ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെൻ്റ് പിരിച്ചു വിടുന്നത് അടുത്ത തിങ്കളാഴ്ച വരെ നീട്ടിവെച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ ടിവിയിലൂടെ അറിയിക്കുകയായിരുന്നു. അതേസമയം, തെര‍ഞ്ഞെടുപ്പ് മാറ്റി വെക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന സാധ്യതകളെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപദേശം തേടിയിട്ടുണ്ടെന്നും നിലവിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ആവശ്യമെങ്കിൽ തെരഞ്ഞടുപ്പ് അൽപം നീട്ടി വെക്കേണ്ടതുണ്ടെന്നും അവര്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നവംബര്‍ 21ന് മുൻപുള്ള ഏതു ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: 'കാൻസർ രോഗിയെ സീറ്റിനു മുന്നിലെത്തിക്കണം'; കട്ടപ്പന സബ് രജിസ്ട്രാരുടെ കസേര തെറിച്ചു

വൈറസ് വ്യാപനത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുമെന്ന് അറിയാമെങ്കിലും ഇറക്കുമതി ചെയ്ത ചരക്കിലൂടെ കൊവിഡ് എത്താനുള്ള സാധ്യതയും പരിശോധികകുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് മാസമായി ന്യൂസീലാൻഡിൽ കൊവിഡ് പ്രാദേശിക വ്യാപനം നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പുതിയ രോഗവ്യാപനത്തിൻ്റെ ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണെന്നാണ് ഏജൻസി റിപ്പോര്‍ട്ടുകള്‍. വിദേശയാത്രാചരിത്രമില്ലാത്ത ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്