ആപ്പ്ജില്ല

ഇന്ത്യയുടെ ‍ഡിജിറ്റൽ മേഖലയിലെ പുരോഗതിയെ പ്രശംസിച്ച് മോദി

രാജ്യത്ത് ഒരു കുപ്പി തണുത്ത കുടിവെള്ളം വാങ്ങുന്ന അത്ര പോലും വില ഒരു ജിബി ഡേറ്റ വാങ്ങാൻ നൽകേണ്ടതില്ലെന്ന് നരേന്ദ്രമോദി

Samayam Malayalam 29 Oct 2018, 11:42 pm
ടോക്കിയോ: രാജ്യം ഡിജിറ്റൽ മേഖലയിൽ കൈവരിച്ച പുരോഗതിയെ വാനോളം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിൽ നടത്തിയ പ്രസംഗത്തിലാണ് സ്വന്തം രാജ്യത്തിൻ്റെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. രാജ്യത്ത് ഒരു കുപ്പി തണുത്ത കുടിവെള്ളം വാങ്ങുന്ന അത്ര പോലും വില ഒരു ജിബി ഡേറ്റ വാങ്ങാൻ നൽകേണ്ടതില്ലെന്ന് നരേന്ദ്രമോദി പറ‍ഞ്ഞു.
Samayam Malayalam ഇന്ത്യയുടെ ‍ഡിജിറ്റൽ മേഖലയിലെ പുരോഗതിയെ പ്രശംസിച്ച് മോദി
ഇന്ത്യയുടെ ‍ഡിജിറ്റൽ മേഖലയിലെ പുരോഗതിയെ പ്രശംസിച്ച് മോദി


ഇന്ത്യയിൽ വികസന വേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ടെലികമ്യൂണിക്കേഷൻസ്, ഇൻ്റർനെറ്റ് മേഖലകളെ പ്രധാനമന്ത്രി പുകഴ്ത്താൻ മറന്നില്ല. ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥ 2022 ഓടെ ഒരു ലക്ഷം കോടി യുഎസ് ഡോളർ മൂല്യമുള്ളതാകുമെന്നും മോദി ചൂണ്ടിക്കാട്ടി.


രാജ്യത്ത് അതിനോടകം 10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ എത്തുകയാണെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് ആകെ പ്രവ‍ത്തിക്കുന്നത് 100 കോടി മൊബൈൽ ഫോണുകളാണെന്നും ജപ്പാനിലെ ഇന്ത്യൻ സമൂഹത്തോടു പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.



ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജപ്പാനിൽ എത്തിയത്. രണ്ട് ദിവസമായി നടന്ന 13–ാം ഇന്ത്യ– ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം, നയതന്ത്രം തുടങ്ങിയ വിഷയങ്ങളിലെ പുരോഗതി ചർച്ച ചെയ്തു. ജപ്പാനിലെ ഇന്ത്യക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ജപ്പാനിലെ ബിസിനസ് രംഗത്തെ പ്രമുഖരുമായും പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്