ആപ്പ്ജില്ല

രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് പൊട്ടിയില്ല; നിർവീര്യമാക്കാൻ ശ്രമം ഒരുങ്ങുന്നു

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സമയത്ത് അകപ്പെട്ട ഒരു വലിയ ബോംബ് ആണ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത്. പോളിഷ് മിലിട്ടറി ഡൈവേഴ്‌സ് ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി.

Samayam Malayalam 13 Oct 2020, 4:51 pm
രണ്ടാം ലോക മഹായുദ്ധത്തില്‍ പൊട്ടാതെ പോയ 'ഭൂകമ്പ ബോംബ്' നിർവീര്യമാക്കാൻ ഒരുങ്ങുന്നു.
Samayam Malayalam near Swinoujscie, northwestern Poland
വടക്കുപടിഞ്ഞാറൻ പോളണ്ടിലെ കടല്‍ തീരം photo Credit: AFP Photo

പോളിഷ് മിലിട്ടറി ഡൈവേഴ്‌സ് ആണ് ബോംബ് നിര്‍വീര്യമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബാൾട്ടിക് കടലിനടുത്തുള്ള ഒരു ചാനലിന്‍റെ അടിയിൽ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സമയത്ത് അകപ്പെട്ട ഒരു വലിയ ബോംബ് ആണ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത്.
പോളിഷ് മിലിട്ടറി ഡൈവേഴ്‌സ് ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി.

"ടോൾബോയ്" എന്ന് വിളിപ്പേരുള്ള ഈ ബോംബിന്‍റെ പേര് "ഭൂകമ്പ ബോംബ്" എന്നാണ്. റോയൽ എയർഫോഴ്സ് 1945 ൽ നാസി യുദ്ധക്കപ്പലിന് നേരെയുള്ള ആക്രമണത്തിന് വേണ്ടി ഉപയോഗിച്ചതാണ്.
കഴിഞ്ഞ വർഷം പോളണ്ടിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തുറമുഖ നഗരത്തിന് അടുത്ത് കുഴിക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ബോംബിനുചുറ്റും 2.5 കിലോമീറ്റർ (1.6 മൈൽ) പ്രദേശത്ത് നിന്ന് 750 ഓളം പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയാണ്. ബോംബ് നിര്‍വീര്യമാക്കാന്‍ അഞ്ച് ദിവസത്തെ സമയം ആണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: സ്ത്രീ പീഡകർക്ക് ഇനി വധശിക്ഷ; നിയമ പരിഷ്കാരവുമായി ബംഗ്ലാദേശ്

ഈ പ്രദേശത്തെ ആളുകളെ ഒരു സ്പോർട്സ് ഹാളിൽ ആണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് -19 പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരത്തില്‍ ബോംബ് നിര്‍വീര്യമാക്കുന്നത് ഇവിടെ ആദ്യത്തെ സംഭവം അല്ല. ഇവിടെ ചില സ്ഥലങ്ങളില്‍ നിന്ന് ബോംബ് കണ്ടെത്തിയിട്ടുണ്ട്. അന്ന് അത് നിര്‍വീര്യമാക്കാന്‍ വേണ്ടി ഞങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോംബ് നിർമാർജന പ്രവർത്തനത്തിന് ചുറ്റുമുള്ള 16 കിലോമീറ്റർ സ്ഥലത്ത് നാവിഗേഷൻ ചാനലിലെയും ചുറ്റുമുള്ള ജലപാതകളിലെയും സമുദ്ര ഗതാഗതം നിർത്തിവയ്ക്കും.ആറ് മീറ്റർ (19 അടി) നീളമുള്ള ബോംബിന് 2.4 ടൺ സ്ഫോടകവസ്തുക്കളുണ്ട് . ഇത് 3.6 ടൺ ടിഎൻ‌ടിക്കു തുല്യമാണ്. ഏറ്റവും ചെറിയ വൈബ്രേഷനില്‍ ബോംബ് പൊട്ടിത്തെറിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ പ്രദേശം ജർമ്മൻ നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളിലൊന്നായിരുന്നു. ഈ പ്രദേശം വൻതോതിൽ ബോംബാക്രമണത്തിന് വിധേയമായിരുന്നുവെന്ന് ചരിത്രകാരൻ പിയോട്ടർ ലാസ്കോവ്സ്കി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്