ആപ്പ്ജില്ല

റോമിലെ ആളൊഴിഞ്ഞ തെരുവിലൂടെ ദേവാലയത്തിലേക്ക് മാര്‍പ്പാപ്പ ഒറ്റയ്ക്ക്; ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത് കൊവിഡ് ഭീതിയും ആശങ്കയും

ഇറ്റലിയില്‍ പിടിമുറുക്കി കൊവിഡ് 19. മരണനിരക്കില്‍ ചൈനയേക്കാള്‍ മുകളിലാണ് ഇറ്റലി. രാജ്യത്തെ മരണസംഖ്യ 1809 ആയി ഉയര്‍ന്നതോടെ കൊവിഡ് 19 എന്ന രോഗബാധ ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യമായി മാറിയിരിക്കുകയാണ് ഇറ്റലി. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം പേര്‍ കൊറോണ ബാധിച്ചു മരിച്ചത് ഇറ്റലിയിലാണ്. 2474 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അതില്‍ 1809 പേര്‍ മരണപ്പെട്ടു. കൊവിഡ് 19 ന്റെ ആഗോള മരണനിരക്ക് 3.4 ശതമാനം ആണെങ്കില്‍ ഇറ്റലിയില്‍ 5 ശതമാനമാണ്. എന്നാല്‍, കൊറോണ ഭീതിയ്ക്കിടയില്‍ റോമിലെ ആളൊഴിഞ്ഞ തെരുവിലൂടെ ദേവാലയത്തിലേയ്ക്ക് ഒറ്റയ്ക്ക് നടന്നിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ നഗരത്തിലെ കൊവിഡിന്റെ ഭീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്.

Samayam Malayalam 16 Mar 2020, 2:57 pm

Samayam Malayalam pope francis walking prayer through empty streets of rome for an end to the coronavirus
റോമിലെ ആളൊഴിഞ്ഞ തെരുവിലൂടെ ദേവാലയത്തിലേക്ക് മാര്‍പ്പാപ്പ ഒറ്റയ്ക്ക്; ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത് കൊവിഡ് ഭീതിയും ആശങ്കയും

​ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത് കൊവിഡിന്റെ ഭീതി

വിജനമായ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. വത്തിക്കാന്‍ മാധ്യമമാണ് ഞായറാഴ്ച റോമിലെ തെരുവിലൂടെ നടന്നു പോകുന്ന മാര്‍പ്പാപ്പയുടെ ചിത്രം പുറത്തുവിട്ടത്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ റോമിലെ തെരുവുകള്‍ വിജനമാണെന്ന് ആ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. റോമിലെ രണ്ട് പ്രമുഖ ദേവാലയത്തിലേക്കാണ് മാര്‍പ്പാപ്പ യാത്ര ചെയ്തത്.

​കൊറോണ മഹാമാരിയില്‍ നിന്ന് വിടുതലിനായി പ്രാര്‍ഥിക്കാന്‍ മാര്‍പ്പാപ്പ

കൊറോണ എന്ന മഹാമാരിയില്‍ നിന്ന് മോചനം കിട്ടാനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഞായറാഴ്ച വൈകീട്ട് സാന്ത മരിയ ബസിലിക്കയില്‍ പ്രാര്‍ത്ഥിച്ച ശേഷം സെന്റ് മാര്‍സെലോ പള്ളിയിലേയ്ക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നു പോകുകയായിരുന്നു മാര്‍പാപ്പ. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 1522 ല്‍ റോമില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ മാര്‍സെലോ പള്ളിയില്‍ സ്ഥാപിച്ച കുരിശിനു മുന്നില്‍ നിന്ന് പ്രാര്‍ഥിക്കാനായിരുന്നു മാര്‍പ്പാപ്പ യാത്ര ആരംഭിച്ചത്.

​തിക്കും തിരക്കുമുള്ള തെരുവില്‍ ജനങ്ങളോ വാഹനങ്ങളോ ഇല്ല

ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ വന്നു പോയിരുന്ന തെരുവില്‍ ഇപ്പോള്‍ കാര്യമായി ജനങ്ങളോ വാഹനങ്ങളോ ഇല്ല. രണ്ടു പള്ളികളിലേയ്ക്കുമുള്ള മാര്‍പ്പാപ്പയുടെ യാത്രയ്ക്കിടയില്‍ ജനങ്ങളെ ഒന്നും കാണാനില്ല. കൊവിഡ് 19 ന്റെ പിടിച്ചുകുലുക്കിയ പശ്ചാത്തലത്തില്‍ സെന്റ് മേരീസ് ബസിലിക്ക അടച്ചിട്ടു. ഇറ്റലിയിലെ എല്ലാ നഗരങ്ങളെയും പോലെ റോമിലും നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കര്‍ശനമായ ആവശ്യങ്ങള്‍ക്ക് ഒഴികെ ആളുകളെല്ലാം വീടുകളില്‍ തന്നെ തുടരണം. എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

​രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയുമായി മാര്‍പ്പാപ്പ

ലോകത്ത് പടര്‍ന്നു പിടിയ്ക്കുന്ന കൊറോണ വൈറസ് ബാധയ്ക്കു അവസാനം ഉണ്ടാകുന്നതിനും രോഗ ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ വിശ്വാസികളില്ലാതെ നടത്തുമെന്നും വര്‍ത്തിക്കാന്‍ വ്യക്തമാക്കി. വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങള്‍ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, ഏപ്രില്‍ 12 വരെ മാര്‍പ്പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനകളും ചടങ്ങുകളും വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കാണാന്‍ സാധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്