ആപ്പ്ജില്ല

പാപ്പാ ഇന്നു മ്യാൻമറിൽ; പ്രതീക്ഷയോടെ ലോകം

രോഹിന്‍ഗ്യൻ അഭയാര്‍ത്ഥിപ്രശ്നം മാര്‍പ്പാപ്പ ചര്‍ച്ച ചെയ്യുമെന്ന പ്രതീക്ഷയിൽ ലോകം

TNN 27 Nov 2017, 11:07 am
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാര്‍പ്പാപ്പ ആദ്യമായി മ്യാൻമറിലെത്തുമ്പോള്‍ കാതു കൂര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. രോഹിൻഗ്യ അഭയാര്‍ത്ഥിപ്രശ്നം കെട്ടടങ്ങിയിട്ടില്ലാത്ത മ്യാൻമറിൽ മാര്‍പ്പാപ്പ എന്തെല്ലാമാണ് പറയുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രോഹിൻഗ്യ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പാപ്പാ സംസാരിക്കണെന്നാണ് ആഗോളസമൂഹത്തിന്‍റെ ആഗ്രഹമെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും വിവാദപരാമര്‍ശങ്ങള്‍ ഉണ്ടാകാൻ മ്യാൻമറിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹം ആഗ്രഹിക്കുന്നില്ല.
Samayam Malayalam pope visits myanmar today
പാപ്പാ ഇന്നു മ്യാൻമറിൽ; പ്രതീക്ഷയോടെ ലോകം


മാര്‍പ്പാപ്പയുമായുള്ള മതസംവാദത്തിൽ മുസ്ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്ന് സിബിസിഎം വക്സതാവ് ഫാ. മരിയാന സെ നയിങ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ രോഹിൻഗ്യൻ പ്രതിനിധികളുണ്ടാകില്ല.

ഇന്നു യാങ്കൂണ്‍ വിമാനത്താവളത്തിലിറങ്ങുന്ന മാര്‍പ്പാപ്പ യാത്രാമധ്യേ ആറിടങ്ങളിൽ ജനക്കൂട്ടത്തെ ആശീര്‍വദിക്കും. നാളെയാണ് രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ച.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്