ആപ്പ്ജില്ല

ഇന്തോനേഷ്യയെ നടുക്കി വീണ്ടും വൻ ഭൂചലനം

റിക്ടർ സ്കെയിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 5.16 നാണ് അനുഭവപ്പെട്ടത്

Samayam Malayalam 5 Aug 2018, 7:41 pm
ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി വൻ ഭൂചലനം. റിക്ടർ സ്കെയിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 5.16 നാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയുടെ വടക്കൻ തീരപ്രദേശമായ ലോംബോക് ദ്വീപാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഉപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
Samayam Malayalam swedfwedwe



വിനോദ സഞ്ചാരകേന്ദ്രമായ ബാലിയിൽ ഭൂചലനം ഏതാണ്ട് സെക്കൻഡുകൾ വരെ നീണ്ടുനിന്നു. ജനങ്ങൾ വീടുകളും ഹോട്ടലുകളും വിട്ട് പുറത്തേക്ക് ഓടി. ബാലി തെരുവുകൾ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ലോംബോക്ക് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. കഴിഞ്ഞാഴ്ചയുണ്ടായ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. 6.4 തീവ്രതയായിരുന്നു അന്ന് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്