ആപ്പ്ജില്ല

സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ പുരോഹിതന് ജീവപര്യന്തം

സൗന്ദര്യമത്സരത്തിൽ ജേതാവായിരുന്ന ഐറിൻ അധ്യാപിക കൂടിയായിരുന്നു

Samayam Malayalam 9 Dec 2017, 3:08 pm
വാഷിങ്‍ടണ്‍: 1960 ൽ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ പുരോഹിതന് ജീവപര്യന്തം. ജോൺ ഫെയ്‌റ്റ് എന്ന 85 കാരനായ കത്തോലിക്ക പുരോഹിതനാണ് ദക്ഷിണ ടെക്‌സസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1960 ൽ ടെക്സസിലെ മക്കെല്ലനിൽ ആയിരുന്ന ജോണ്‍ ഫെയ്‌റ്റിനരികിൽ കുമ്പസാരിക്കാനെത്തിയതായിരുന്നു ഐറിൻ ഗാർസ എന്ന 25 കാരി.
Samayam Malayalam priest gets lifeterm imprisonment for killing beauty queen
സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ പുരോഹിതന് ജീവപര്യന്തം


സൗന്ദര്യമത്സരത്തിൽ ജേതാവായിരുന്ന ഐറിൻ അധ്യാപിക കൂടിയായിരുന്നു. കഴിഞ്ഞ വർഷമാണ് വിശ്രമ ജീവിതം നയിക്കുന്ന ജോണിനെ വിചാരണക്കായി ടെക്‌സസിൽ എത്തിച്ചത്. ജോണിനെ വിചാരണപ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ സഭ ശ്രമിച്ചത് ജോണിനെതിരെ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച ഐറിൻ ഗാർസ കൊലപാതകത്തിന്‍റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്