ആപ്പ്ജില്ല

ഭീകരാക്രമണം തകര്‍ക്കാൻ CIA സഹായം; ട്രംപിന് നന്ദി പറഞ്ഞ് പുടിൻ

നിര്‍ണായകവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ട്രംപും പുടിനും ഫോൺ സംഭാഷണം നടത്തി

TNN 18 Dec 2017, 11:27 am
വാഷിങ്ടണ്‍: റഷ്യയിലെ സുപ്രധാനനഗരമായ സെന്‍റ്പീറ്റേഴ്സ്ബര്‍ഗിൽ നടത്താനിരുന്ന ഭീകരാക്രമണം റഷ്യൻ പോലീസ് തകര്‍ത്തത് സിഐഎ കൈമാറിയ നിര്‍ണായകവിവരത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. സിഐഎയുടെ സഹായത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നന്ദിയറിയിച്ചതായി വൈറ്റ് ഹൗസ് പത്രക്കുറിപ്പ് പുറത്തിറക്കി. സമാനവാര്‍ത്ത റഷ്യയും പുറത്തുവിട്ടിട്ടുണ്ട്.
Samayam Malayalam putin thanks trump for critical data to arrest terrorists
ഭീകരാക്രമണം തകര്‍ക്കാൻ CIA സഹായം; ട്രംപിന് നന്ദി പറഞ്ഞ് പുടിൻ


നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് നടത്താനിരുന്ന ചാവേറാക്രമണമാണ് പരാജയപ്പെടുത്തിയത്. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സര്‍വീസ് അറസ്റ്റ് ചെയ്തു.

ഭീകരാക്രമണം പരാജയപ്പെടുത്താൻ വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ട്രംപും പുടിനും ഫോണ്‍ സംഭാഷണം നടത്തിയതായും വൈറ്റ് ഹൗസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു.

സിഐഎ ‍മേധാവി മൈക്ക് പോംപിയോയ്ക്കും പുടിൻ നന്ദി അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്