ആപ്പ്ജില്ല

മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്‍റെ അന്ത്യം കുറിക്കും; വ്ലാഡിമിർ പുടിൻ

അമേരിക്കയുടെ ഭാഗത്ത് നിന്നും അതിശക്തമായ സമ്മർദ്ദമുണ്ടെങ്കിലും സിറിയയിൽ നിന്ന് പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ.

Samayam Malayalam 8 Jun 2018, 8:34 am
മോസ്കോ: അമേരിക്കയുടെ ഭാഗത്ത് നിന്നും അതിശക്തമായ സമ്മർദ്ദമുണ്ടെങ്കിലും സിറിയയിൽ നിന്ന് പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ജനങ്ങളുമായി സംവദിച്ച് കൊണ്ടുള്ള ഫോൺ ഇൻ പ്രോഗ്രാമിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അതേസമയം സിറിയയിൽ സ്ഥിരമായ സൈനിക സംവിധാനത്തിന് നീക്കമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
Samayam Malayalam b523ddc6744ba00c29d666fd091672a6


ഏതൊക്കെ സാഹചര്യത്തിലാണ് റഷ്യ വിടുകയെന്നും സിറിയയിൽ റഷ്യയുടെ പദ്ധതികൾ എന്തെല്ലാമാണ് എന്നതുസംബന്ധിച്ച വിശദീകരണം നൽകാൻ പുടിൻ തയ്യാറായില്ല. റഷ്യയ്ക്ക് സാധിക്കുന്ന കാലത്തോളം സൈന്യത്തെ സിറിയയിൽ നിലനിർത്തും. അത്യാവശ്യമെങ്കിൽ ഉടൻ തന്നെ സൈന്യത്തെ പിൻവലിക്കുമെന്നും പുടിൻ വ്യക്തമാക്കി. മൂന്നാം ലോകമഹായുദ്ധം സംസ്കാരത്തിന്‍റെ അന്ത്യം കുറിക്കുമെന്നും പുടിൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്