ആപ്പ്ജില്ല

വി​ക്ര​മ​സിം​ഗെ ശ്രീ​ല​ങ്ക​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു

മൈ​ത്രി​പാ​ല സി​രി​സേ​ന വി​ക്ര​മ​സിം​ഗെ​യ്ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു

Samayam Malayalam 16 Dec 2018, 2:58 pm
കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു. ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 26ന് വിക്രമസിംഗെയെ പുറത്താക്കിയിട്ടായിരുന്നു മഹിന്ദ രാജപക്സെയെ മൈത്രിപാല പ്രധാനമന്ത്രിയാക്കിയത്. ഇതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു.
Samayam Malayalam Ranil-Wikram-Reu


പ്രസിഡന്‍റ് മൈത്രിപാല സിരിസേന കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ശ്രീലങ്കന്‍ സുപ്രീംകോടതി മുമ്പ് വിധിച്ചിരുന്നു. ഇതിന് ശേഷം വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കണമെന്ന കോടതി വിധിയുണ്ടായി. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജപക്സെ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ രാജപക്സെ രാജി നല്‍കിയതെടെയാണ് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താൻ ഇടയായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്