ആപ്പ്ജില്ല

കാൽപ്പന്ത് ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഈ മാസം ആദ്യം മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

Samayam Malayalam 25 Nov 2020, 10:34 pm
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാദത്തെത്തുടർന്ന് ടിഗ്രെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 60 വയസായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. അർജന്റീനയിൽ നിന്നുള്ള വാർത്താ മാധ്യമങ്ങളാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം ആദ്യമാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയത്.
Samayam Malayalam maradona
ഡീഗോ മറഡോണ


കഴിഞ്ഞ ഒരാഴ്ചയായി മറഡോണ ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നില്ലെന്നും വിഷമത്തിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരുന്നത്.

ഈ മാസം ആദ്യം 80 മിനിറ്റ് നീളുന്ന ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ നിന്നും കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. വിഷാദരോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

നേരത്തെ ലഹരിയുടെ അമിത ഉപയോഗം മറഡോണയെ മരണത്തിന്റെ വക്കോളം എത്തിച്ചിട്ടുണ്ട്. ക്യൂബയിൽ അടക്കം ലഹരി വിമുക്തി ചികിത്സയ്ക്ക് മറഡോണ വിധേയനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്