ആപ്പ്ജില്ല

നിർണായക തീരുമാനം; ഫൈസർ വാക്‌സിൻ ഉപയോഗത്തിന് കാനഡയിൽ അനുമതി

കഴിഞ്ഞ ദിവസമാണ് യുകെയിൽ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. വാക്‌സിൻ ഉപയോഗവുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഫൈസർ വാക്‌സിൻ ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്ക് കാനഡ എത്തിയത്

Samayam Malayalam 9 Dec 2020, 11:05 pm
ഒട്ടാവ: കൊവിഡ്-19 കേസുകൾ തുടരുന്ന സാഹചര്യത്തിൽ കാനഡ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി. ഫൈസർ - ബയോടെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് വാക്‌സിൻ ഉപയോഗിക്കാനുള്ള തീരുമനത്തിലേക്കാണ് കനഡ എത്തിയത്. വാർത്താ ഏജൻസിയായ സിഎൻഎൻ ആണ് ഈ വിവരണം പുറത്ത് വിട്ടത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: ഫൈസർ വാക്‌സിൻ സ്വീകരിച്ചവർക്ക് 'എട്ടിൻ്റെ പണി'? തുറന്ന് പറഞ്ഞ് യുകെ, മുന്നറിയിപ്പ് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് യുകെയിൽ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കീനാന്‍ എന്ന മുത്തശ്ശിയാണ് യുകെയിൽ ആദ്യമായി ഫൈസർ വാക്‌സിന്‍ സ്വീകരിച്ചത്. ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


ഫൈസർ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ യുകെ മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. വാക്‌സിൻ അലർജി പ്രശ്‌നങ്ങൾ ഉള്ളവർ സ്വീകരിക്കരുതെന്നാണ് ബ്രിട്ടൻ ഇപ്പോൾ വ്യക്തമാക്കുന്നത്.

വാക്‌സിൻ പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ മരുന്ന് സ്വീകരിച്ച രണ്ട് പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി വ്യക്തമാക്കുന്നത്. അസ്വസ്ഥതകൾ പ്രകടമാക്കിയവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ പറഞ്ഞു.

Also Read: ട്രംപിനെ ജയിപ്പിക്കാൻ ജീവൻ തരാൻ തയ്യാറാണോ? വിചിത്ര ചോദ്യവുമായി റിപബ്ലിക്കൻ പാര്‍ട്ടി

അലർജിയുള്ളവരിൽ വാക്‌സിൻ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയുടെ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന് ഫൈസർ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്