ആപ്പ്ജില്ല

മദ്യക്കടത്തുകാരന്റെ വീട്ടിൽ ഒളിച്ചിരുന്ന 'സ്മഗ്ലർ': അത്ഭുതം അടക്കാനാകാതെ വീട്ടുകാർ

വീടുപണിക്കിടയിലാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള 'നിധി' വീട്ടുകാർ കണ്ടെത്തിയത്.

Samayam Malayalam 26 Nov 2020, 9:53 pm
ന്യൂയോർക്ക്: വീട് പുതുക്കിപ്പണിയാൻ ശ്രമിച്ച ന്യൂയോർക്കിലെ ദമ്പതികൾക്ക് അത്ഭുതം അടക്കാനായിട്ടില്ല. നൂറ് വർഷം പഴക്കമുള്ള വീടിന്റെ പുറം ഭിത്തി പൊളിച്ചപ്പോഴാണ് കാലം കാത്തുവെച്ച നിധി വീട്ടുകാർ കണ്ടെത്തിയത്. ഒരു നൂറ്റാണ് പഴക്കമുള്ള 66 കുപ്പി വിസ്കിയാണ് വീട്ടുകാർക്ക് ലഭിച്ചത്.
Samayam Malayalam bottle
നൂറ് വർഷം പഴക്കമുള്ള മദ്യം കണ്ടെത്തിയപ്പോൾ


ഒരു വർഷം മുമ്പാണ് ആമിസിലെ ഈ വീട് ദമ്പതികളായ നിക്ക് ഡ്രമൺഡും പാട്രിക് ബക്കറും വാങ്ങിയത്. വീടിന്റെ ഉടമ പ്രസിദ്ധനായ മദ്യക്കടത്തുകാരനാണെന്ന് ഇരുവർക്കും അറിയാമായിരുന്നു. എന്നാൽ ഇത്തരമൊരു അത്ഭുതം വീടിന്റെ ചുവരിൽ ഒളിച്ചിരിപ്പുണ്ടെന്ന് ദമ്പതികൾ ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങൾക്ക് മദ്യക്കുപ്പികൾ ലഭിച്ചകാര്യം ഡ്രമൺഡ് ലോകത്തെ അറിയിച്ചത്.

Also Read: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവാദികൾക്ക് വേണ്ടി പാകിസ്ഥാനിൽ പ്രാർഥന

വീട് പുതുക്കി പണിയുന്നതിനിടെ തങ്ങൾക്ക് ലഭിച്ച വിചിത്രമായ വസ്തുക്കൾ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മരപ്പലകകൊണ്ടുള്ള ചുവർ പൊളിച്ച് മദ്യക്കുപ്പികൾ പുറത്തെടുക്കുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

Also Read: കാൽപ്പന്ത് ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കേട്ടുകേഴ്വികൾ ശരിയാണെന്നുള്ളത് വിശ്വസിക്കാനാകുന്നില്ല. അയാൾ ശരിക്കും മദ്യക്കടത്തുകാരനായിരുന്നു. ഞാൻ വിചാരിച്ചു അതൊരു മനോഹരമായ കഥയാണെന്ന്. എന്നാൽ ഞങ്ങളുടെ വീട് പണിതത് ശരിക്കും മദ്യക്കടത്തുകാരനാണ്.

1915 ലാണ് വീട് നിർമ്മിച്ചത് എന്നാണ് ഡ്രമൺഡിന്റെ ഭാഷ്യം. അക്കാലത്ത് വീടിരിക്കുന്ന സ്ഥലത്ത് മദ്യ നിരോധനം ഉണ്ടായിരുന്നു. വീട്ടുടമസ്ഥൻ അക്കാലത്ത് ഒളിപ്പിച്ചുവെച്ചതാണ് മദ്യം എന്നാണ് കരുതുന്നത്. 66 കുപ്പികളിൽ 13 എണ്ണം ഫുൾ ബോട്ടിലുകളാണ്. ഇതിൽ ഒമ്പത് കുപ്പികളിലേത് ഉപയോഗിക്കാൻ കഴിയുന്നവയാണ്. ബാക്കിയുള്ളവയിലെ മദ്യം ബാഷ്പീകരണം വഴി നഷ്ടപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്