ആപ്പ്ജില്ല

കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കളിക്കരുത്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നത് തുടരണമെന്ന് സമിതി ലോകാരോഗ്യസംഘടനയ്ക്ക് നിർദേശം നൽകി

Samayam Malayalam 31 Oct 2020, 9:17 am
ജനീവ: കൊവിഡ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കരുതെന്ന മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന. ലോകവ്യാപകമായി കൊവിഡ് 19 വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുകയാണെന്നും ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശാസ്ത്രീയമായി രോഗവ്യാപനം നിയന്ത്രിക്കണമെന്ന് ഡബ്ല്യൂഎച്ച്ഓ നിർദേശിച്ചു. വൈറസ് ബാധയുടെ സാഹര്യം വിലയിരുത്താനായി ചേർന്ന യോഗത്തിനു ശേഷമായിരുന്നു ലോകാരോഗ്യ സംഘടന താത്കാലിക നിർദേശങ്ങൾ പുറത്തിറക്കിയത്.
Samayam Malayalam Tedros Adhanom
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രയേസസ് Photo: The Times of India


ലോകമെമ്പാടും മഹാമാരിയ്ക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങള്ർക്ക് പിന്തുണ നൽകുമെന്ന് ഡബ്ല്യൂഎച്ച്ഓ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രയേസസ് അറിയിച്ചു. ലോകാരോഗ്യ സംഘടന നടത്തുന്ന പ്രവർത്തനങ്ങളും ആഗോളതലത്തിൽ നൽകുന്ന നിർദേശങ്ങളും സഹായങ്ങളും മികച്ചതാണെന്നു വിലയിരുത്തിയ അദ്ദേഹം വാക്സിൻ പരീക്ഷണങ്ങൾക്കും പ്രോത്സാഹനം അറിയിച്ചു.

Also Read: നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ഈ ജില്ലകളിൽ 144 തുടരും, നിർണായകമായി തിരുവനന്തപുരം

അതേസമയം, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ രാഷ്ട്രീയവത്കരണത്തിൽ നിന്ന് രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും വൈറസിനെതിരെയുള്ള ആഗോളശ്രമങ്ങൾക്ക് അത് വിലങ്ങുതടിയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിൽ കൊവിഡ് നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ സംബന്ധിച്ചും വിദഗ്ധ സമിതി ലോകാരോഗ്യസംഘടനയ്ക്ക് നിർദേശങ്ങൾ നൽകി. അന്താരാഷ്ട്ര തലത്തിലുള്ള യാത്രങ്ങൾ, നിരീക്ഷണം, കോണ്ടാക്ട് ട്രേസിങ് ശ്രമങ്ങൾ, ആരോഗ്യസംവിധാനങ്ങളുടെ പരിപാലനം, വാക്സിൻ നിർമാണം, വിതരണം എന്നിവയ്ക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണമെന്ന് അവർ വ്യക്തമാക്കി.

Also Read: ബംഗളൂരു സ്വദേശിയായ യുവതിയും മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതക സാധ്യത തള്ളാതെ പോലീസ്

ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4.4 കോടി കടന്നതിനു പിന്നാലെയാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസിയുടെ മുന്നറിയിപ്പ്. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ഇത് അഞ്ചാം തവണയാണ് സമിതി യോഗം ചേരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്