ആപ്പ്ജില്ല

മക്കയിലെ ഹറം പള്ളിയിലേയ്ക്ക് കാർ പാഞ്ഞു കയറി; ഡ്രൈവര്‍ അറസ്റ്റിൽ

മോസ്കിലെ പ്രധാന വാതിലിനു മുന്നിലേയ്ക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

Samayam Malayalam 31 Oct 2020, 10:51 am
റിയാദ്: മെക്കയിലെ ഗ്രാൻഡ് മോസ്കിലെ പ്രധാന വാതിലിലേയ്ക്ക് കാര്‍ ഇടിച്ചു കയറിയതിനു പിന്നാലെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കാര്‍ ഹറം പള്ളിയ്ക്കു മുന്നിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി ശനിയാഴ്ച അറിയിച്ചു.
Samayam Malayalam meccah grand mosque
കാർ ഇടിച്ചു കയറുന്നതിൻ്റെ ദൃശ്യങ്ങൾ


Also Read: 48,268 പേർക്ക് കൂടി കൊവിഡ്, 551 മരണം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു

രാവിലെ 10.30ഓടെ ഗ്രാൻഡ് മോസ്കിനു ചുറ്റുമുള്ള സതേൺ സ്ക്വയറിലൂടെ വലിയ വേഗത്തിലെത്തിയ കാര്‍ പള്ളിയുടെ മുന്നിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റില്ലെന്ന് മെക്ക ഔദ്യോഗിക വക്താവ് സുൽത്താൻ അൽ ദോസരിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ഈ ജില്ലകളിൽ 144 തുടരും, നിർണായകമായി തിരുവനന്തപുരം

കാര്‍ ഡ്രൈവര്‍ സൗദി അറേബ്യൻ പൗരനാണെന്നും ഇയാള്‍ സ്വബോധത്തിലായിരുന്നില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജൻസിയോടു പറഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ ഹാജരാക്കുമെന്ന് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്