ആപ്പ്ജില്ല

'എന്നെ ഇനി അന്വേഷിക്കേണ്ട, സുരക്ഷിതനാണ്'; കൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച കർഷകനെ കാണാതായി

കൃഷി പഠിക്കാൻ കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. തന്നെ അന്വേഷിക്കേണ്ടെന്ന് ബിജു കുടുംബത്തെ അറിയിച്ചു

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 19 Feb 2023, 1:06 pm

ഹൈലൈറ്റ്:

  • മലയാളി കർഷകനെ കാണാതായി
  • വീട്ടുകാരെ ബന്ധപ്പെട്ടെന്ന് ഭാര്യ
  • കാണാതായത് വെള്ളിയാഴ്ച
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam biju kurian
ബിജു കുര്യൻ
തിരുവനന്തപുരം ∙ സംസ്ഥാന കൃഷി വകുപ്പ് സംഘത്തിനൊപ്പം ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രായേലിൽ അയച്ച കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. ബിജു കുര്യൻ ഉൾപ്പെടെ 27 കർഷകരാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനൊപ്പം ഇസ്രായേലിലേക്ക് പോയിരുന്നത്. 17ന് രാത്രിയാണ് ബിജുവിനെ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു കാണാതായത്.
അതിനിടെ ബിജു കുര്യൻ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. എന്നാൽ ബിജുവിനെ ഇപ്പോൾ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് സഹോദരൻ ബെന്നി പറയുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് പോകാൻ കാത്ത് നിന്ന ബസിന് അടുത്തെത്തിയെങ്കിലും ബിജു വാഹനത്തിൽ കയറിയില്ല. പിന്നീട് കാണാതെയാവുകയായിരുന്നു.

Also Read : 'മെറിനേ, എന്‍റെ പൊന്നുമക്കളെ, അപ്പനോടു പറയാതെ പോയല്ലോടാ'; പമ്പയാറ്റിൽ മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് ബോധരഹിതനായി അച്ഛൻ

വെള്ളിയാഴ്ച രാത്രി ബിജുവിനെ കാണാതായതിന് പിന്നാലെ തന്നെ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ഇസ്രായേൽ പോലീസിലും എംബസിയിലും പരാതി നൽകിയിരുന്നു.

ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പി പ്രസാദ് പറഞ്ഞു.

ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്ന് മോഷണക്കേസ് പ്രതി, തടവുപുള്ളിയുടെ വെളിപ്പെടുത്തല്‍; അനേഷണം പത്തനംതിട്ടയിലും

കാണാതാകുന്ന സമയത്ത് ബിജുവിന്‍റെ കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് ഉണ്ടായിരുന്നെന്ന് സംശയമുണ്ടെന്ന് സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. ഇസ്രയേൽ പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവദിവസം രാത്രി തന്നെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്