ആപ്പ്ജില്ല

മനുഷ്യക്കടത്ത് സംശയം: 300 ഇന്ത്യക്കാരുമായി പറന്ന വിമാനം അടിയന്തിരമായി ഫ്രാൻസിലിറക്കി

അമേരിക്കയിലേക്കോ കാനഡയിലേക്കോ അനധീകൃതമായി കുടിയേറാൻ ശ്രമിച്ചവരാകാം ഇതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം നടന്നുവരികയാണെന്നാണ് റിപ്പോർട്ട്. ആദ്യം വിമാനത്തിൽ തന്നെ തുടരാനാണ് അധികൃതർ നിർദ്ദേശിച്ചത്. പിന്നീട് ലോഞ്ച് ഉപയോ​ഗിക്കാൻ അനുവദിക്കുകയായിരുന്നു

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 22 Dec 2023, 11:04 pm

ഹൈലൈറ്റ്:

  • അമേരിക്കയിലേക്കോ കാനഡയിലേക്കോ അനധീകൃതമായി കുടിയേറാൻ ശ്രമിച്ചവരാകാം ഇതെന്നാണ് റിപ്പോർട്ട്.
  • സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം നടന്നുവരികയാണെന്നാണ് റിപ്പോർട്ട്.
  • ആദ്യം വിമാനത്തിൽ തന്നെ തുടരാനാണ് അധികൃതർ നിർദ്ദേശിച്ചത്. പിന്നീട് ലോഞ്ച് ഉപയോഗിക്കാൻ അനുവദിക്കുകയായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam flight
ഇന്ത്യൻ വംശജരുമായ പോയ വിമാനം നിലത്തിറക്കി
വാട്രി (ഫ്രാൻസ്): 300 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ അടിയന്തിരമായി ഇറക്കി. ദുബായിൽ നിന്നും നിക്കരാഗ്വയിലേക്ക് പോയ ലെജൻഡ് എയർലൈൻസ് എ340 വിമാനമാണ് ഫ്രാൻസിലിറക്കിയത്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനമിറക്കിയതെന്നാണ് റിപ്പോർട്ട്.

വിമാനത്തിലുണ്ടായിരുന്നവർ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം തോന്നുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടർ വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
ദേശീയ ആന്റി - ഓർഗനൈസ്ഡ് ക്രൈം യൂണിറ്റായ ജുനൽകോ അന്വേഷണം ഏറ്റെടുത്തുന്നതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

Also Read : ഏഴ് വർഷം മുൻപ് കാണാതായ മകനെ തേടിയലഞ്ഞ് അമ്മ; ഒടുവിൽ കണ്ടത് തെരുവിൽ ഭിക്ഷയെടുക്കുന്നത്

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് വിമാനമാണ് ഫ്രാൻസിലെ ചെറുവിമാനത്താവളമായ വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്. ലാൻഡിംഗിന് ശേഷം വാട്രി വിമാനത്താവളത്തിലെ ടാർമാക്കിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് മാർണിലെ വടക്കുകിഴക്കൻ ഡിപ്പാർട്ട്‌മെന്റിലെ പ്രിഫെക്ചർ പറഞ്ഞു.

വിഷയത്തിൽ ജ്യുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിമാനത്തിൽ ഇന്ധനം നിറയ്ക്കാൻ വേണ്ടിയാണ് താരതമ്യേന ചെറിയ വിമാനത്താവളമായ വാട്രിയിൽ ഇറക്കിയത്. അതിന് ശേഷം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പോലീസ് വിമാനം തടയുകയായിരുന്നു. 303 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യം യാത്രക്കാർ വിമാനത്തിൽ തന്നെ തുടരാനാണ് അധികൃതർ നിർദ്ദേശിച്ചിരുന്നത് എന്നാൽ, പിന്നീട് എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു. നിലവിൽ വിമാനത്താവളത്തിൻ്റെ ലോഞ്ച് ഇപ്പോൾ കിടക്കകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read : മറിയക്കുട്ടിയെ സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയെന്ന് ഹൈക്കോടതി; രൂക്ഷവിമർശനം തുടർന്ന് കോടതി

അമേരിക്കയിലേക്കോ കാനഡയിലേക്കോ അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് ശേഷം നടക്കാതെ വന്നതോടെ മധ്യ അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിട്ടിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്