ആപ്പ്ജില്ല

പ്രാഗിലെ യൂണിവേഴ്‌സിറ്റിയില്‍ വെടിവെയ്പ്: പത്ത് പേര്‍ കൊല്ലപ്പെട്ടു; പതിനൊന്ന് പേര്‍ക്ക് പരിക്ക്

വെടിവെയ്പ് ഉണ്ടായതിന് പിന്നാലെ വീടുകളില്‍ നിന്ന് ആളുകളാരും പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശമുണ്ട്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 21 Dec 2023, 11:35 pm

ഹൈലൈറ്റ്:

  • സര്‍വകലാശാലയിലെ വിദ്യാര്‍ഥി തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു
  • അക്രമിയുടെ പിതാവിനെ മുന്‍പ് മരിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു
  • ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിലാണ് വെടിവെയ്പ് ഉണ്ടായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Prague Shooting
പ്രാഗ്: ചെക് റിപ്പബ്ലിക്കിലെ പ്രാഗിലെ യൂണിവേഴ്‌സിറ്റിയില്‍ വെടിവെയ്പ്. പത്ത് പേര്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിലാണ് വെടിവെയ്പ് ഉണ്ടായത്.
Also Read: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


ജാന്‍ പലാക് സ്‌ക്വയറില്‍ ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിന്റെ കെട്ടിടത്തില്‍ ഇന്ന് മൂന്ന് മണിക്ക് ശേഷമാണ് വെടിവെയ്പ് ഉണ്ടായത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയുടെ പിതാവിനെ മുന്‍പ് മരിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Also Read: Sabarimala News: കനത്ത തണുപ്പ്; പമ്പയിൽനിന്ന് സന്നിധാനത്തെത്തി മടങ്ങാൻ ഒരു ദിവസത്തിലധികം

'ഒരു യുവാവ് കൈയില്‍ തോക്ക് പോലുള്ള ആയുധവുമായി മാനെസ് പാലത്തിന് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടു. തുടരെ തുടരെ വെടിയുതിര്‍ക്കുകയും കൈകള്‍ ഉയര്‍ത്തി ആയുധം തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തായി കണ്ടു', പാലച്ച് സ്‌ക്വയറിന് കുറുകെയുള്ള ഒരു സംഗീതഹാളിലെ റുഡോള്‍ഫിനം ഗാലറിയുടെ ഡയറക്ടര്‍ പെറ്റര്‍ നെഡോമ പറഞ്ഞു.

വെടിവെയ്പ് ഉണ്ടായതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടുകളില്‍ നിന്ന് ആളുകളാരും പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശമുണ്ട്.

Read Latest World News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്