ആപ്പ്ജില്ല

വൈറ്റ് ഹൗസിലേക്ക് വീണ്ടും ഒരു ഇന്ത്യന്‍ വംശജന്‍; വേദാന്ത് പട്ടേല്‍ ബൈഡന്റെ മാധ്യമസംഘത്തില്‍ അംഗം

നിലവിൽ ജോ ബൈഡന്‍ പ്രഖ്യാപിച്ച വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് പ്രസ് സ്റ്റാഫിലെ 16 നിയമനങ്ങളിലൊന്നാണ് പട്ടേലിന്റേത്.

Samayam Malayalam 19 Dec 2020, 11:22 am
വാഷിങ്ങ്ടണ്‍: അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കീഴിൽ മറ്റൊരു ഇന്ത്യൻ വംശജൻ കൂടി വൈറ്റ് ഹൗസിലേക്ക് എത്തുന്നു. വേദാന്ത് പട്ടേലാണ് ഇത്തരത്തിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ചുമതലയിലേക്ക് എത്തുന്നത്. നിലവിൽ ബൈഡന്റ് കാംപയിന്റെ മുതിർന്ന വക്താവാണ് വേദാന്ത് പട്ടേൽ.
Samayam Malayalam vedant patel
വേദാന്ത് പട്ടേൽ


Also Read : അങ്കണവാടി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി സർക്കാർ; ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നതല്ല

സീനിയർ റീജിയണൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി പൈഡെ ഹില്ലിനെ ബിഡെൻ തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ജോ ബൈഡന്‍ പ്രഖ്യാപിച്ച വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് പ്രസ് സ്റ്റാഫിലെ 16 നിയമനങ്ങളിലൊന്നാണ് പട്ടേലിന്റേത്.

ബൈഡന്‍ കാംപയിനിന്റെ ഭാഗമായ അദ്ദേഹം റീജിയണല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍- അമേരിക്കന്‍ കോണ്‍ഗ്രസ് വനിത പ്രമീള ജയപാല്‍, ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയെ വെസ്‌റ്റേസ്റ്റ് റീജിയണല്‍ പ്രസ് സെക്രട്ടറി, കോണ്‍ഗ്രസ് അംഗം മൈക്ക് ഹോണ്ടയുടെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read : കൊവിഡ് വ്യാപനം: ഇ-സഞ്ജീവനി ശക്തമാക്കി; രോഗലക്ഷണമുള്ളവര്‍ ശ്രദ്ധിക്കണം

ഇന്ത്യയിൽ ജനിച്ച പട്ടേൽ വളര്‍ന്നത് കാലിഫോർണിയയിലാണ്. കാലിഫോര്‍ണിയ - റിവര്‍സൈഡ് സര്‍വകലാശാലയിലും ഫ്ലോറിഡ സർവകലാശാലയിൽ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയത്.

“ഈ നിയമനങ്ങൾ വൈവിധ്യമാർന്നതും പരിചയസമ്പന്നരുമായ ഒരു ടീമിൽ ഉൾപ്പെടുന്നു, അത് അമേരിക്കൻ ജനതയുടെ വിശ്വാസം പുനർനിർമ്മിക്കുന്നതിനായി പ്രതിജ്ഞാബദ്ധമാണ്. ഇൻ‌കമിംഗ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്