ആപ്പ്ജില്ല

വാക്സിന്‍ മനുഷ്യഭ്രൂണം കൊണ്ട്; ജനങ്ങള്‍ 'ഗേ' ആകും; പിന്നില്‍ ഇല്ലുമിനാറ്റി; ജൂത പുരോഹിതന്‍റെ വ്യാജപ്രചരണം

കാലാകാലങ്ങളായി വാക്സിനുകള്‍ക്കെതിരെ മതപ്രചാരകർ നിരവധി പ്രചരണങ്ങള്‍ അഴിച്ചുവിടാറുണ്ട്. അതിനാൽ തന്നെ പോളിയോയുടെ അടക്കമുള്ള വാക്സിനുകള്‍ സ്വീകരിക്കാത്ത നിരവധിയാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇത്തരത്തിൽ ഒരു മതപണ്ഡിതൻ കൊവിഡ് വാക്സിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. കൊവിഡ് വാക്സിന്‍ നിങ്ങളെ സ്വവര്‍ഗാനുരാഗികള്‍ അഥവാ 'ഗേ' ആക്കുമെന്നാണ് പുരുഷന്മാരായ അനുയായികളോട് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

Samayam Malayalam 18 Jan 2021, 4:37 pm

Samayam Malayalam jewish extremist priest on covid vaccine says people may turn gay blames illuminati
വാക്സിന്‍ മനുഷ്യഭ്രൂണം കൊണ്ട്; ജനങ്ങള്‍ 'ഗേ' ആകും; പിന്നില്‍ ഇല്ലുമിനാറ്റി; ജൂത പുരോഹിതന്‍റെ വ്യാജപ്രചരണം

​പിന്നീൽ ഇസ്രായേലി ജൂത പുരോഹിതൻ

ഇസ്രയേലിലെ ഒരു ജൂത പുരോഹിതനാണ് ഇത്തരത്തിലൊരു പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. റാബി ഡാനിയൽ അസോർ എന്ന പുരോഹിതനാണ് ഇത്തരത്തിൽ വിചിത്രമായ കാര്യങ്ങള്‍ വാദിച്ചിരിക്കുന്നത് എന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഒരു പുതിയ ലോക ക്രമം സ്ഥാപിക്കാൻ' ശ്രമിക്കുന്ന 'ആഗോള ക്ഷുദ്ര ഗവൺമെന്റിന്റെ' ഭാഗമാണ് കുത്തിവയ്പ്പ് ശ്രമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

​വാക്സിൻ മനുഷ്യഭ്രൂണത്തിൽ നിന്നും

മനുഷ്യഭ്രൂണത്തിൽ നിന്നുമാണ് ഈ വാക്സിൻ ഉത്പാദിപ്പിച്ചിരിക്കുന്നതെന്നും അങ്ങിനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുയെന്നും അസോർ വാദിക്കുന്നു.

ഇത്രയൊക്കെ ഉറപ്പിച്ച് വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കുവാന്‍ അസറിന് സാധിച്ചിട്ടില്ല.

വാസ്തവ വിരുദ്ധം

വാക്സിനും സ്വവർഗരതിയും തമ്മിലുള്ള ബന്ധം വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, പ്രമുഖ ഓർത്തഡോക്സ് റബ്ബികൾ നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധവുമാണ്, അവർ വാക്സിനേഷൻ എടുക്കാൻ അനുയായികളോട് അഭ്യർത്ഥിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

പിന്നിൽ ഇലിമിനാറ്റികള്‍

അങ്ങേയറ്റം വിചിത്രമായ വാദങ്ങളാണ് ഈ റബ്ബി ഉന്നയിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. നെതന്യാഹു വാക്സിനിലൂടെ മൈക്രോചിപ്പ് കയറ്റുന്നുവെന്നും റബ്ബി പറഞ്ഞു. എന്നാൽ അവിടെയും നിക്കുന്നില്ല വാദങ്ങള്‍

ബിൽ ഗേറ്റ്സ്, ഫ്രീമേസൺസ്, ഇല്ലുമിനാറ്റി എന്നിവരടങ്ങുന്ന ഒരു അന്താരാഷ്ട്ര സംഘത്തിന് വേണ്ടി നെതന്യാഹു പ്രവർത്തിക്കുന്നുണ്ടെന്ന് അസോർ പറഞ്ഞു.

20 ലക്ഷം പേര്‍ വാക്സിൻ സ്വീകരിച്ചു

ഇസ്രായേലിലെ 20 ലക്ഷത്തിലധികം ആളുകൾ ഇതിനകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 2,25,000 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചുകഴിഞ്ഞു. മാർച്ച് പകുതിയോടെ 9 ദശലക്ഷം പൗരന്മാരിൽ 5 ദശലക്ഷം പേർക്കും വാക്സിനുകൾ നൽകാനാണ് രാജ്യം ഒരുങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്