ആപ്പ്ജില്ല

ജയിലിൽ കാമുകനൊപ്പം ലൈംഗിക ബന്ധത്തിന് അനുവദിക്കണം; ആവശ്യവുമായി വനിതാ തടവുകാർ

കാമുകന്മാർ സന്ദർശിക്കാൻ വരുമ്പോൾ ജയിലിൽ ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്നാണ് കെനിയയിലെ വനിത തടവുപുള്ളികൾ

Samayam Malayalam 7 Jan 2021, 8:05 pm
നെയ്റോബി: കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായിട്ടാണ് അണിനിരന്നത്. കൊവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച സർക്കാരുകൾ അക്കാര്യത്തിൽ മികച്ച വിജയം കാണുകയും ചെയ്‌തു. മാസ്‌ക് ഉപയോഗിക്കാൻ നിർബന്ധിതരാകുമ്പോൾ തന്നെ സാമൂഹിക അകലവും സമൂഹജീവിതത്തിൻ്റെ ഭാഗമായി തീർന്നു. ഇതിനിടെ കെനിയയിൽ നിന്ന് വ്യത്യസ്ഥമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. കാമുകന്മാർ ജയിലിൽ സന്ദർശിക്കാൻ എത്തുമ്പോൾ ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്നാണ് വനിത തടവുപുള്ളികൾ ആവശ്യപ്പെടുന്നത്.
Samayam Malayalam kenya women in prisons want government node to copulate with visiting boyfriends
ജയിലിൽ കാമുകനൊപ്പം ലൈംഗിക ബന്ധത്തിന് അനുവദിക്കണം; ആവശ്യവുമായി വനിതാ തടവുകാർ



ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്ന് തടവുകാർ

കാമുകന്മാർ സന്ദർശിക്കാൻ വരുമ്പോൾ ജയിലിൽ ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്നാണ് കെനിയയിലെ വനിത തടവുപുള്ളികൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾക്ക് വിധിക്കപ്പെട്ട സ്‌ത്രീകളാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. വർഷങ്ങളായി ജയിലിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ കാമുകന്മാർ സന്ദർശിക്കാൻ എത്തുമ്പോൾ അവർക്കൊപ്പം ചെലവഴിക്കാൻ പ്രത്യേകമായി സമയവും സാഹചര്യവും അനുവദിച്ച് നൽകണമെന്നാണ് ഇവരു ആവശ്യം.

പ്രതികരിക്കാതെ സർക്കാർ

വനിത തടവുകാരുടെ ആവശ്യത്തിൽ പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ആവശ്യം ഉന്നയിച്ച് തടവുകാർ സർക്കാരിന് കത്ത് കൈമാറിയെന്നാണ് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലിൽ കഴിയുന്ന ഒരു സ്‌ത്രീയുടെ വക്‌താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഞങ്ങൾക്ക് കാമുകന്മാർക്കൊപ്പം കിടക്ക പങ്കിടാൻ സമയം നൽകണമെന്നാണ് ആവശ്യം.

ആവശ്യം സർക്കാർ അംഗീകരിക്കുമോ?

തടവുകാരുടെ ആവശ്യം സർക്കാർ തള്ളിക്കളയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സർക്കാരിനോട് ആവശ്യം ഉന്നയിച്ചത് വളരെക്കുറച്ച് തടവുകാർ മാത്രമാണെന്നാണ് വിവരം. രാജ്യത്തെ ഭൂരിഭാഗം തടവുകാരുടെ അഭിപ്രായമില്ല ഇത്. അതേസമയം, ഏത് ജയിലിൽ നിന്നുള്ള വനിത തടവുകാരാണ് സർക്കാരിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

വാർത്ത ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

കാമുകന്മാർ സന്ദർശിക്കാൻ വരുമ്പോൾ ജയിലിൽ ലൈംഗിക ബന്ധത്തിന് അനുവദിക്കണമെന്ന വനിത തടവുകാരുടെ ആവശ്യം വാർത്തകളിൽ നിറയുകയാണ്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളും വാർത്ത ഏറ്റെടുത്തതായാണ് വിവരം. തടവുകാരുടെ ആവശ്യത്തെ അനുകൂലിച്ചും തള്ളിയും നിരവധി പേർ രംഗത്തുവന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതാണ് തിരിച്ചടിയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്