ആപ്പ്ജില്ല

'ഭർത്താവ് ഇറക്കി വിട്ടു'; പിന്നീട് കിടപ്പറ പങ്കിട്ടത് മൂന്നേകാൽ ലക്ഷം പേർ; ഇരട്ട സഹോദരിമാരുടെ ജീവിതം ഇങ്ങനെ

ഒരു നൂറ്റാണ്ടിനടുത്ത് ഇവിടെ താമസിച്ചിരുന്ന രണ്ട് സഹോദരിമാരാണ് ലൂയിസും മാർട്ടിൻ ഫോക്കൻസും

Samayam Malayalam 25 Jul 2021, 4:37 pm
നെതര്‍ലെന്‍സിലെ ആംസ്റ്റര്‍ഡാമിലെ ചില അനധീകൃത ചുവന്ന തെരുവുകള്‍ യൂറോപ്യൻ രാജ്യങ്ങളില്‍ വച്ച് തന്നെ ഏറ്റവും കുപ്രസിദ്ധി നിറഞ്ഞതാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് എത്തുന്ന വിനോദ സഞ്ചാരികളെ കാത്ത് വിവിധ തരത്തിലുള്ള ലൈംഗിക തൊഴിലാളികളാണ് ഇവിടെയുള്ളത്. ഓരോ വിനോദ സഞ്ചാരികള്‍ക്കും ആവശ്യമായ വിവിധ തരത്തിലുള്ള സ്ത്രീകളേയോ പുരുഷനേയോ ഇവിടെ കണ്ടെത്താൻ സാധിക്കുകയും ചെയ്യുമെന്നതാണ് ഇവരുടെ പ്രത്യേകത. ഇവിടെയുള്ള ഇരട്ട സഹോദരിമാരുടെ കഥയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
Samayam Malayalam louise and martine fokkens the oldest sex workers in amsterdam have serviced more than 335000 men
'ഭർത്താവ് ഇറക്കി വിട്ടു'; പിന്നീട് കിടപ്പറ പങ്കിട്ടത് മൂന്നേകാൽ ലക്ഷം പേർ; ഇരട്ട സഹോദരിമാരുടെ ജീവിതം ഇങ്ങനെ



​ലൂയിസും മാർട്ടിൻ ഫോക്കൻസും


പ്രധാനമായി ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികള്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഇവരിൽ പലരും നെതര്‍ലെന്‍സിന് പുറത്തു നിന്നും എത്തിയവരാണ്. ഇക്കൂട്ടത്തിൽ ഒരു നൂറ്റാണ്ടിനടുത്ത് ഇവിടെ താമസിച്ചിരുന്ന രണ്ട് സഹോദരിമാരാണ് ലൂയിസും മാർട്ടിൻ ഫോക്കൻസും. ജില്ലയിലെ തന്നെ ഏറ്റവും പ്രായമുള്ള ലൈംഗിക തൊഴിലാളികളാണ് ഇവര്‍.

​ഏറ്റവും പ്രായമുള്ള വിൻഡോ ഗേൾസ്


ഒരു ദിവസം തന്നെ നിരവധിയാളുകളെയാണ് ഇരുവരും കാണാറുള്ളത്. യൂറോപ്യൻ നഗരങ്ങളിലെ പതിവ് കാഴ്ചയായ വിൻഡോ പ്രോസ്റ്റിറ്റ്യൂട്ട് എന്ന സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്നവരാണ്. ഇരുവരും തങ്ങളുടെ തൊഴിലിൽ നിന്നും 2012ൽ വിരമിക്കുകയായിരുന്നു. വിരമിക്കുന്നതിന് തതൊട്ടു മുൻപ് ഇവരെ ഏറ്റവും പ്രായമുള്ള വിൻഡോ ഗേൾസ് എന്ന് വിളിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഇവരുടെ ജീവിതം ആസ്പദമാക്കി ഒരു പുസ്തകവും പിന്നീട് അതിനെ ആസ്പദമാക്കി ഒറു ഡോക്യുമെന്ററിയും വന്നിരുന്നു.

​70ാം വയസുവരെ സജ്ജീവം


തന്റെ 70ാം വയസുവരെ ലൈംഗിക തൊഴിൽ മേഖലയിൽ സജ്ജീവ സാന്നിദ്ധ്യമായിരുന്നു ഇരുവരും. ഇത്തരത്തിൽ പ്രതിദിനം തന്നെ നിരവധി ഇടപാടുകാരുമായാണ് ബന്ധപ്പെട്ടിരുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്തിനുള്ളിൽ 3,35,000 ഉപഭോക്താക്കളുമായാണ് ഇടപാടുകളുണ്ടായിരുന്നത്. പിന്നീട്, ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തിൽ തങ്ങള്‍ എങ്ങിനെയാണ് ഈ ലൈംഗിക മേഖലയിലേക്ക് എത്തിയത് എന്നുള്ളതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

​ഭര്‍ത്താവിൽ നിന്നും പീഡനം


തന്റെ ഇരുപതാമത്തെ വയസ്സിൽ ഭര്‍ത്താവ് പുറത്താക്കിയതോടെയാണ് ലൈംഗിക തൊഴിൽ രംഗത്തേക്ക് എത്തുന്നത് എന്ന് ലൂയിസ് ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. താൻ അയാൾക്ക് വേണ്ടി പണം സമ്പാദിച്ചില്ലെങ്കിൽ തന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞു, എനിക്ക് മക്കളുണ്ട്, അവനെ സ്നേഹിക്കുന്നു, അതിനാൽ എനിക്ക് അത് ചെയ്യേണ്ടിവന്നുവെന്നും ലൂയിസ് പറഞ്ഞു.

​സഹായിക്കാനായി സഹോദരി


ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ താൻ ചെയ്യുന്ന ജോലിയേക്കുറിച്ച് സഹോദരിയുടെ അടുത്ത് പറഞ്ഞിരുന്നു. എന്നാൽ, ലൂയിസ് ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്ന് പോകുന്നത് എന്ന് മനസ്സിലായിരുന്നില്ല. പിന്നീട്, അവരെ സഹായിക്കുവാന്‍ വേണ്ടി സഹായം നൽകാനും തയ്യാറാകുകയായിരുന്നു.

പിന്നീട്, താൻ നടത്തിയിരുന്ന വേശ്യാലയത്തിൽ ഒരു ക്ലീനറെ ആവശ്യമായി വന്നു. ഈ സമയത്ത് സഹോദരിയായ മാര്‍ട്ടിൻ ജോലി ഏറ്റെടുക്കുകയും ചെയ്തു. അതിനിടെ പുരുഷന്മാര്‍ ഇവരെ തേടിയും ആവശ്യക്കാര്‍ വന്നു. അതോടെ കിടപ്പറ പങ്കിടാൻ ഇവരും തയ്യാറായി. ഇതോടെ ഇവര്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുവാനും തുടങ്ങുകയായിരുന്നു.

​ഇരുവരും വിരമിച്ചു


ഇരുവരും തങ്ങളുടെ ജോലിയിൽ നിന്നും 10 വര്‍ഷം മുൻപാണ് വിരമിച്ചത്. സന്ധിവാതം മൂലം ലൂയിസ് ആദ്യം വിരമിച്ചു. അധികം വൈകാതെ തന്നെ മാര്‍ട്ടിനും തൊഴിൽ വിട്ടു. പിന്നീട്, സമൂഹമാധ്യമങ്ങളിലും ഇവർ സജീവമായിരുന്നു. ദ ഫോക്കെൻസ് കം ആന്റ് മീറ്റ് തെം എന്ന ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്