ആപ്പ്ജില്ല

ന്യൂയോർക്കിൽ സബ്‍വേയിൽ വെടിവയ്പ്പും ​ഗ്യാസ് ബോംബ് സ്ഫോടനവും; 17 പേർക്ക് പരിക്ക്

പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചയുടൻ കംപാർട്ടുമെന്റിൽ പുക ഉയരുകയായിരുന്നു. ഇതിന് പിന്നാലെ ​ഗ്യാസ് മാസ്ക് ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയും ചെയ്തു.

Samayam Malayalam 13 Apr 2022, 6:48 am

ഹൈലൈറ്റ്:

  • പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്.
  • ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചയുടൻ കംപാർട്ടുമെന്റിൽ പുക ഉയരുകയായിരുന്നു
  • ഇതിന് പിന്നാലെ ഗ്യാസ് മാസ്ക് ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയും ചെയ്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Shooting in New York City subway station
ന്യൂയോർക്ക് സബ്സ്റ്റേഷൻ ആക്രമണം
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 17 പേർക്ക് പരിക്ക്. ന്യൂയോർക്കിലെ ബ്രൂക്ലിൻ സബ്‍വേ റെയിൽവ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Also Read : ഏഴ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു; ബയോളജി അധ്യാപിക അറസ്റ്റിൽ

പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചയുടൻ കംപാർട്ടുമെന്റിൽ പുക ഉയരുകയായിരുന്നു. ഇതിന് പിന്നാലെ ഗ്യാസ് മാസ്ക് ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിന് മുൻപേ അക്രമി രക്ഷപെടുകയായിരുന്നു.

സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടർന്ന് ഇവിടെ സിറ്റി ട്രെയിൻ സർവീസുകൾ തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കറുത്ത വർഗക്കാരനായ പുരുഷനാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. ഇയാൾക്ക് ഏകദേശം 5 അടി 5 ഇഞ്ച് ഉയരമുള്ളയാളാണുള്ളതെന്നും ഒരു ഓറഞ്ച് കൺസ്ട്രക്ഷൻ വെസ്റ്റും ഗ്യാസ് മാസ്കും ധരിച്ചാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നും പോലീസ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read : കാറിന്റെ ഗ്ലാസുകളിൽ കൂളിങ്ങ് ഫിലിം ഒട്ടിക്കാം; മാനദണ്ഡങ്ങൾ ഇങ്ങനെ

ആയുധധാരി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഇയാളുടെ ഉദ്ദേശ്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. അക്രമിയെ കണ്ടെത്തുക എന്നതാണ് തങ്ങളുടെ പ്രഥമ ഉദ്ദേശമെന്നും അധികൃതർ വ്യക്തമാക്കി.

സംഭവം ഭീകരവാദമാണെന്നും ജീവനാശം ഒന്നും ഉണ്ടായിട്ടില്ലെന്നും ന്യൂയോർക്ക് പോലീസ് വകുപ്പ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.



അതേസമയം, ആക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ തിരക്കേറിയ സമയത്തെ ഗതാഗതം സ്ഥംഭിക്കുകയും ചെയ്തു. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ജനങ്ങൾ പുറത്തേക്കിറങ്ങി ഓടുകയും അതിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Also Read : യുപി എംഎൽസി തെരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി, പക്ഷെ മോദിയുടെ വാരണാസിയിൽ മൂന്നാമത്

ഇതൊരു ആക്രമണമാണെന്ന് ആദ്യം കരുതിയിരുന്നില്ലെന്നും, അതൊരു വെടിക്കെട്ട് പോലെയാണ് തോന്നിയത് എന്നും യാത്രക്കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസമയത്ത് കോച്ചിനുള്ളിൽ 40 മുതൽ 50 വരെ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഗ്യാസ് ബോംബ് ആക്രമണത്തിന് പിന്നാലെ ആളുകൾ പുറത്തേക്ക് പോകുന്നതിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ, വാതിൽ ലോക്ക് ആയിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്