ആപ്പ്ജില്ല

'ആർഎസ്എസ് ഭീകരസംഘടന, ലോകസമാധാനത്തിന് ഭീഷണി': നിരോധനം ആവശ്യപ്പെട്ട് യുന്നിൽ പാകിസ്ഥാൻ

അൽ ഖ്വയ്ദയും ഐഎസും പോലെ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് ഭീഷണിയാണെന്നാണ് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചത്.

Samayam Malayalam 14 Jan 2021, 2:36 pm
ജനീവ: അന്താരാഷ്ട്ര തലത്തിൽ ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് പാകിസ്ഥാൻ. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള അപകടകാരികളായ ഏകാധിപത്യസ്വഭാവമുള്ള സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട പാകിസ്ഥാൻ ഇതിന് ആവശ്യമായ പദ്ധതി ഐക്യരാഷ്ട്രസഭയിൽ സമര്‍പ്പിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Samayam Malayalam munir-akram
യുഎന്നിലെ പാക് പ്രതിനിധി മുനീർ അക്രം Photo: Agencies


അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് ഭീഷണിയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. തീവ്രവാദത്തിനെതിരെ ആഗോളതലത്തിൽ സഹകരണം വര്‍ധിപ്പിക്കേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യാനായി ജനുവരി 12ന് വിളിച്ച യോഗത്തിലാണ് പാകിസ്ഥാൻ്റെ ആവശ്യം. പാകിസ്ഥാൻ യുഎൻ അംബാസഡര്‍ മുനീര്‍ അക്രമാണ് സഭയിൽ ആവശ്യം ഉന്നയിച്ചതെന്നാണഅ പാക് വാര്‍ത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: പിണറായി പുത്രീ വാത്സല്യത്താൽ അന്ധനെന്ന് പി.ടി. തോമസ്; പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് രോഷാകുലനായി മുഖ്യമന്ത്രി

മറ്റു തീവ്രവാദ സംഘടനകളെപ്പോലെ തീവ്രനിലപാടുള്ള ഇത്തരം സംഘടനകളെയും നിരോധിക്കണമെന്നാണ് പാകിസ്ഥാൻ്റെ ആവശ്യം. തീവ്ര വംശീയ നിലപാടുകളുള്ള ഇത്തരം സംഘടനകള്‍ അന്താരാഷ്ട്ര തലത്തിൽ തീവ്രവാദം തുടച്ചു നീക്കുന്നതിനു വിഘാതമാണെന്നും പാക് പ്രതിനിധി സഭയെ അറിയിച്ചു. ഐഎസിനും അൽ ഖ്വയ്ദയ്ക്കും സമാനമാണ് ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: വാക്സിൻ മേഖലാ കേന്ദ്രങ്ങളില്‍: 14 ജില്ലകളിലേക്ക് വിതരണം ചെയ്യും കുത്തിവെപ്പ് ശനിയാഴ്ച

ഇന്ത്യ ഭരിക്കുന്ന ബിജെപിയും പാര്‍ട്ടിയെ നയിക്കന്ന ആര്‍എസ്എസും രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭീഷണിയാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. 2020ൽ ഡൽഹിയിൽ നടന്ന കലാപത്തിന് കാരണമായത് ഹിന്ദുത്വ ആശയങ്ങളാണെന്നും കശ്മീരിൽ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പാകിസ്ഥാൻ പ്രതിനിധി ആരോപിച്ചു. യുഎൻ നിരോധിത സംഘടനകളുടെ പട്ടികയിലേയ്ക്ക് ആര്‍എസ്എസിനെയും ഉള്‍പ്പെടുത്തണമെന്നാണ് പാകിസ്ഥാൻ്റെ ആവശ്യം.

ഇതാദ്യമായാണ് ഇന്ത്യയിലെ സംഘടനകള്‍ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് നിരോധനം ആവശ്യപ്പെടുന്നത്. എന്നാൽ ബിജെപിയുടെ നിലപാടുകള്‍ വംശീയമാണെന്നും ജര്‍മനിയിലെ നാസി പാര്‍ട്ടിയിൽ നിന്നാണ് ആര്‍എസ്എസ് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പല വട്ടം അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്