ആപ്പ്ജില്ല

സ്റ്റേഷൻ പന്നികള്‍ പിടിച്ചെടുത്തു; ഓടി രക്ഷപെട്ട് പാക് പോലീസ്

ഈ സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്.

Samayam Malayalam 14 Jan 2021, 4:55 pm
ഇസ്ലാമബാദ്: മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്ത വാര്‍ത്തകള്‍ ഇടയ്ക്ക് കേള്‍ക്കുന്നതാണ്. എന്നാൽ, മറ്റൊരു വിചിത്രമായ സംഭവമാണ് പാകിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കുന്നത്.
Samayam Malayalam pigs in station
പ്രതീകാത്മക ചിത്രം


Also Read: വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: ആരോഗ്യമന്ത്രി

സിന്ധ് പ്രവശ്യയിൽ ഉള്ള നഹ്ഷഹ്രോ ഫിറോസ് ജില്ലയിലെ മോറോ നഗരത്തിലെ പോലീസ് സ്റ്റേഷനിലാണ് പന്നികള്‍ അക്രമം ഉണ്ടാക്കിയത്. രണ്ട് പന്നികളാണ് സ്റ്റേഷനിൽ കയറിയത്. തുടര്‍ന്ന് പോലീസുകാരെല്ലാം ജീവനുംകൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.

അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് പന്നികൾ പ്രവേശിച്ചയുടനെ അകത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിഭ്രാന്തരാകുകയായിരുന്നു. പന്നികൾ അകത്ത് കയറിയപ്പോള്‍ തന്നെ പോലീസുകാര്‍ പുറത്തുനിന്നതായി സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: 'ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ'; മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്റ്റേഷന്റെ അകത്ത് പ്രവേശിച്ച് പന്നികളെ പുറത്താക്കാൻ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. പിന്നീട്, പോലീസ് നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പുറത്തുവന്ന് നാട്ടുകാരുമായി സ്റ്റേഷനിലെത്തിയാണ് പന്നികളെ ആട്ടിപ്പായിച്ചത്.

ഈ സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്.

Also Read : പിണറായി പുത്രീ വാത്സല്യത്താൽ അന്ധനെന്ന് പി.ടി. തോമസ്; പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് രോഷാകുലനായി മുഖ്യമന്ത്രി

അതേസമയം, ലാഹോറിലെ കോടതിക്ക് മുന്നിൽ നിന്നും വൻ ആയുദ്ധങ്ങളുമായെത്തിയവരെ പോലീസ് പിടികൂടി. സ്ഫോടകവസ്തുക്കളും തോക്കുകളുമായെത്തിയ ഏഴ് പേരാണ് പ്രദേശത്തുണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്